ചിക്കൻ ഫ്രയ് നാടൻ:-
By:Lakshmi Prasanth

സാധരണ ചിക്കൻ ഫ്രയ് ചെയ്യുംബ്ബൊൽ കുറച്ച് കൂടി ചെറിയ കഷണങൾ ആയിട്ടാണു ചെയ്യാറ്. ഇതു ഒരിക്കൽ ചെയ്ത് നോക്കിയപ്പൊൾ നന്നായി എന്നു തോന്നി. അമ്മച്ചിയിലെ എല്ലാർക്കും കൂടി വേണ്ടി ഷെയർ ചെയ്യുന്നു.

ചിക്കൻ. :-750gms
ചിക്കൻ മീഡിയം സൈസ് കഷണങളായൊ, കുറച്ച് കൂടി വലിയ കഷണങളായൊ എടുക്കുക.
മുളകുപൊടി :-1 റ്റിസ്പൂൺ
കാശ്മീരി മുളകുപൊടി :-1 റ്റിസ്പൂൺ
കുരുമുളകുപൊടി :-1 റ്റിസ്പൂൺ
മല്ലി പൊടി :-2.5 റ്റിസ്പൂൺ
ഇഞ്ചി വെളുതുള്ളി പേസ്റ്റ് :- 3 റ്റിസ്പൂൺ
നാരങ നീരു :- 2 റ്റിസ്പൂൺ
വറ്റൽ മുളകു ചതചത് :-2 റ്റിസ്പൂൺ
ഉപ്പ്, എണ്ണ. :- പാകതിനു.

ചിക്കൻ മീൻ വറക്കുവാൻ വരയുന്ന പോലെ വരഞു വക്കുക, അപ്പൊ മസാല എല്ലാം നന്നായി പിടിക്കും ,കുറചു വലിയ കഷണങൾ ഉപയൊഗിക്കുന്നെ കൊണ്ട് ആണു ഇങനെ ചെയ്യുന്നെ.
എല്ലാ പൊടികളും ,ഇഞ്ചി വെളുതുള്ളി പേസ്റ്റും നാരങ നീരു,ഉപ്പ്, കുറച്ച് വെള്ളം ചെർതു തിക്ക് പേസ്റ്റ് ആക്കി ചിക്കൻ കഷണങളിൽ നന്നായി തേച്ച് പിടിപ്പിക്കുക
അര മണികൂർ നേരം ഫ്രിഡ്ജിൽ സൂക്ഷിക്കുക.
ശെഷം മാരിനെറ്റ് ചെയ്ത ചിക്കൻ പുറതെടുതു പ്രെഷർ കുക്കെറിൽ വെള്ളം ചെർക്കാതെ ,വിസിൽ വക്കാതെ അടചു വെവിക്കുക. ചിക്കനിലെ വെള്ളം ഇറങി അതു വറ്റുന്ന വരെ വെവിക്കുക.ഇപ്പൊ മസാല എല്ലാം ചിക്കനിൽ നന്നായി പിടിചിരിക്കും.
ശെഷം ചിക്കൻ കഷണങൽ വറ്റൽ മുളകു ചതചതിൽ ഒന്നു റൊൾ ചെയ്യുക.(ചെയ്തില്ലെങ്കിലും കുഴപ്പമില്ല, ഞാൻ ഇങനെ ചെയ്യുന്നെ just for a horror ,ഒരു ഗ്ലാമർ ചിക്കൻ ഫ്രയ്യ് ക്കു കൂടുതൽ കിട്ടാനാണു.)
എണ്ണ കുറചു മതിയാകും ഈ ഫ്രൈ ക്കു , വെവിച ചിക്കൻ ആയതിനാൽ.
പാനിൽ എണ്ണ ചൂടാക്കി ചിക്കൻ കഷണങൾ ഇട്ട് തിരിചും മറിചും ഇട്ട് ,നല്ല വണ്ണം ഫ്രയ് ആകുന്ന വരെ ഫ്രയ് ചെയ്യുക.( കുറചു ഉളളി പേസ്റ്റ് കൂടി ചെർക്കാം താല്പര്യം ഉള്ളവർക്കു,കറി വെപ്പില ചെർക്കാവുന്നതും ആണു. വലിയ കഷണങൾ ആയി ഫ്രയ് ചെയ്യുംബൊൽ ഞാൻ ഇവ രണ്ടും ചെർക്കാറില്ല.)അങനെ നമ്മുടെ നാടൻ ചിക്കൻ ഫ്രയ് റെഡി. അടിപൊളി രുചിയാനു, എല്ലാരും ട്രൈ ചെയ്ത് നൊക്കു.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post