ഈസി കടലകറി
By : Divya Nandakumar
By : Divya Nandakumar
കടല – തലേന്ന് നനച്ചു വച്ചത് 1 ഗ്ലാസ്
തേങ്ങ – ½ മുറി (ഇതു ദുബായി കണക്കാണ് ട്ടോ. ഇവിടെ ഒരു തേങ്ങ എന്ന് പറഞ്ഞു വാങ്ങുന്നതിന്റെ പകുതി..)
സാംമ്പാര്‍ പൊടി – 2 വലിയ സ്പൂണ്‍ (കൂടുതല്‍ വേണമെങ്കില്‍ ചേര്ക്കാം ) ഞാന്‍ വീട്ടില്‍ ഉണ്ടാക്കുന്ന പൊടിയാണ് ഉപയോഗിക്കാറ്.
ഉണക്കമുളക് - 7-8 എണ്ണം (ഇതു എരിവിനു പാകത്തിന് ചേര്ക്കാം )
വേണമെങ്കില്‍ ½ കഷ്ണം സവാളയും ചേര്‍ക്കാം..
കറിവേപ്പില - കുറച്ച്
കടല ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിക്കാന്‍ വക്കുക.
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി അതില്‍ മുളക്ചൂടാക്കി തേങ്ങയും സാമ്പാര്പൊടിയും ചേര്ത്ത് ഒന്ന് വഴറ്റി എടുക്കുക. തേങ്ങയുടെയും പൊടിയുടെയും പച്ചമണം പോകുന്നവരെ..തേങ്ങ ഒന്ന് നിറം മാറിയാല്‍ നിര്‍ത്താം
.
ഇതു അരച്ച് വേവിച്ച കടലയില്‍ ചേര്ത്ത് ഒന്ന് തിളപ്പിക്കുക.കറിവേപ്പില ചേര്ക്കുക
.
ഇതു അരച്ച് വേവിച്ച കടലയില്‍ ചേര്ത്ത് ഒന്ന് തിളപ്പിക്കുക.കറിവേപ്പില ചേര്ക്കുക
കടല വേവുന്ന നേരമേ വേണ്ടൂ ഇത്തരത്തില്‍ കറി ഉണ്ടാക്കാന്‍..
Variyations
---------------
1) സവാള ചേര്ക്കുകയാണെങ്കില്‍ വെളിച്ചെണ്ണ ചൂടാക്കി അതില്‍ സവാള വഴറ്റി പിന്നീടു മുകളില്‍ പറഞ്ഞ പോലെ ചെയ്യുക...
2) തേങ്ങയും സാമ്പാര്പൊടിയും ചേര്ത്ത് അരച്ച് നേരെ കടലയില്‍ ചേര്‍ത്താലും മതി.
---------------
1) സവാള ചേര്ക്കുകയാണെങ്കില്‍ വെളിച്ചെണ്ണ ചൂടാക്കി അതില്‍ സവാള വഴറ്റി പിന്നീടു മുകളില്‍ പറഞ്ഞ പോലെ ചെയ്യുക...
2) തേങ്ങയും സാമ്പാര്പൊടിയും ചേര്ത്ത് അരച്ച് നേരെ കടലയില്‍ ചേര്‍ത്താലും മതി.
ഞാന്‍ മുകളില്‍ പറഞ്ഞ പോലെ ആണ് ഉണ്ടാക്കാറ്...മുളക് കുറവ് ചേര്‍ത്തിരിക്കുന്നതിനാലാണ് നിറം കുറവ്.പക്ഷെ സ്വാദില്‍ ഒരു കുറവും ഇല്ല കേട്ടോ.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes