GARLIC CHICKEN:
By: Mable Vivera

ഇത് ഉണ്ടാക്കുവാൻ വേണ്ടത്:
ചെറുതായി നുറുക്കിയ കോഴികഷ്ണങ്ങൾ (boneless) - 250 gm
സവാള 1 - അരിഞ്ഞത്
വെളുത്തുള്ളി - ചെറുതായി അരിഞ്ഞതു -10-12 no.s
സ്പ്രിംഗ് ഒണിയൻ - അരിഞ്ഞത്
കോണ്ഫ്ലൗ ർ - 1 1/2 tbsp
ടൊമാറ്റോ കെച്ചപ്പ് - 2-3 tbsp
ഉണക്ക മുളക് - തരുതരുപ്പുള്ള പൊടി (red chilly flakes) - 2 tsp
കുരുമുളകുപൊടി - 1 pinch
ഉപ്പു, എണ്ണ
കളർ ( ആവശ്യം ഉണ്ടെങ്കിൽ മാത്രം)

തയ്യാറാക്കുന്ന വിധം:
-----------------------
ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി അരിഞ്ഞ വെളുത്തുള്ളി നേരിയ ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക.
അധികം കരിഞ്ഞു പോകരുത്, ഈ കറിയിൽ വെളുത്തുള്ളിയുടെ രുചിയാണ് മുന്നിട്ടു നിൽക്കുന്നത്.
ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേർക്കുക, ഉപ്പു വിതറുക.
2-3 മിനിട്ട് കഴിഞ്ഞു കോഴികഷ്ണങ്ങൾ ചേർക്കുക, ഹൈ ഫ്ലയ്മിൽ ഒരു മിനുട്ട് നന്നായി ചൂടാക്കുക. പാൻ ഒന്ന് കയ്യിലെടുത്തു stir fry ചെയ്യുന്നത് പോലെ ഇളക്കുക.
എന്നിട്ട് ഇതിലേക്ക് മുളക് പൊടി, കുരുമുളക് പൊടി, ടൊമാറ്റോ കെച്ചപ്പ്, ഉപ്പു ചേർത്ത് ഇളക്കുക. ഫുഡ്‌ കളർ ചേർക്കുന്നുണ്ടെങ്കിൽ അതും ചേർക്കുക. നന്നായി ഇളക്കിയതിനു ശേഷം ഒരു കപ്പു വെള്ളം ചേർത്ത് ചട്ടി അടച്ചു വെച്ച് ചെറുതീയിൽ വേവിക്കുക.
കോണ്ഫ്ലൗ ർ അര കപ്പു വെള്ളത്തിൽ നല്ലത് പോലെ കലക്കി വെയ്ക്കുക. ചിക്കൻ കഷ്ണങ്ങൾ വെന്താൽ ഇത് ചട്ടിയിലേക്ക് ചേർക്കുക. കറി കുറുകുന്നതിനു വേണ്ടിയാണിത്.
പച്ചമുളക് ആവശ്യമെങ്കിൽ അരിഞ്ഞു ചേർക്കാം ( ഞാൻ ഇതിൽ പച്ചമുളകും അധികമായി ഒരു ചെറിയ സ്പൂണ്‍ കെച്ചപ്പും ചേർത്തു)
ഇളക്കി ചാറു കുറുകുമ്പോൾ അടുപ്പിൽ നിന്നും ഇറക്കി വെയ്ക്കുക.
സ്പ്രിംഗ് ഒണിയൻ അരിഞ്ഞതു വിതറി ചൂടോടെ വിളംബുക.
ചപ്പാത്തി, നാൻ, ചോറ് ഇവയുടെ കൂടെ കഴിക്കാൻ പറ്റിയ വ്യതസ്തമായ ഒരു കറി റെഡി!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post