തക്കാളി കെച്ചപ്പ് (Tomato Ketchup)
തക്കാളി കെച്ചപ്പ് (Tomato Ketchup)
മൂന്നു രുചികളില്‍ തക്കാളി കെച്ചപ്പ് തയ്യാര്‍ ആക്കുന്ന രീതി ആണ് വിവരിച്ചിരിക്കുന്നത്
ആവശ്യമുള്ള സാധനങ്ങള്‍
തക്കാളി 3 കിലോ
പഞ്ചസാര അര കിലോ
കറുത്ത ഉപ്പു പാകത്തിന്
വിനാഗിരി 4 ടേബിള്‍സ്പൂണ്‍
1) പെരുംജീരകം പൊടിച്ചത് 3 ടീസ്പൂണ്‍
ഗരം മസാല ഒന്നര ടീസ്പൂണ്‍
2) ഇഞ്ചി 1
കുരുമുളക് 20
ഗ്രാമ്പൂ 6-7
കറുവാപട്ട 2
3) സവാള 3 - 4
വെളുത്തുള്ളി അല്ലി 10-12
തയ്യാറാക്കുന്ന വിധം
തക്കാളി കഷ്ണങ്ങള്‍ആക്കി വേവിച്ചു എടുക്കുക . ഇനി അത് മിക്സിയില്‍ ഇട്ടു അരച്ച് എടുകുക ഇത് ഒരു അരിപ്പയില്‍ കൂടി കടത്തി വിട്ടു അതിന്റെ ജ്യൂസ് മാത്രം എടുക്കുക . തക്കാളിയുടെ തൊലിയും കുരുവും മാത്രം എടുകെണ്ടതില്ല . ഗരം മസാല ആണ് ചേര്‍ക്കുന്നത് എങ്കില്‍ തിളച്ചു കട്ടി ആയികഴിഞ്ഞു ചേര്‍ത്താല്‍ മതിയാകും. ഒപ്പം ജീരകവും
ഇഞ്ചി അരിഞ്ഞത് , കുരുമുളക്, ഗ്രാമ്പൂ , ഏലക്ക, കഷ്ണം കറുവാപട്ട എന്നിവ തക്കാളി കഷ്ണങ്ങള്‍ക്ക് ഒപ്പം ചേര്‍ത്ത് വേവിക്കുക. എന്നിട്ട് അരിച്ചു എടുക്കുക മറൊരു രുചിയില്‍ കിട്ടും.
ഇനി ഇതില്‍ ഉള്ളി ,വെളുത്തുള്ളി രുചി മാത്രം മതി എങ്കില്‍ സവാളയും, വെളുത്തുള്ളി കഷ്ണങ്ങളും തക്കളിയോടൊപ്പം അരിഞ്ഞു ചേര്‍ത്ത് വേവിക്കുക . പിന്നെ അരിച്ചു എടുക്കുക
അരിച്ചെടുത്ത മിശ്രിതം തിളപ്പിക്കുക തിളച്ചു ഏതാണ്ട് കട്ടി ആയാല്‍ ഇതില്‍ പഞ്ചസാര, ഉപ്പു, എന്നിവ ചേര്‍ക്കുക . അടിയില്‍ പിടികാതെ തുടര്ച്ചയായി ഇളക്കി കൊടുകുക .ഇത് നാലാള്‍ കട്ടിയില്‍ ആക്കി വേണം എടുക്കാന്‍ . മുകളില്‍ നിന്നും ഒഴിച്ചാല്‍ കഷണം കഷ്ണം ആയി വീഴുന്ന രീതിയില്‍ കട്ടി വേണം . ഇനി തീ കെടുത്തുക ഇനി അവശ്യത്തിനു വിനാഗിരി ചേര്‍ത്ത് കുപിയില്‍ ആക്കി സൂക്ഷികുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post