Uppu manga / Salted mango ... Chammanthi

Recipe:- Anie Susan Thomas

Ingredients:
Coconut ( grated ) :1cup
Small onion
Uppumanga ; 2
Ginger ; 1 small piece
Green chilly : 1
Dried red chilly : 5 or use 1tbsp chilly powder
Curry leaves : few
Salt (as required)

Mthod :
In a blender grind all ingredients until combined. Adjust seasoning and add a tsp of water if it is too dry.Transfer to a bowl. You can add a tsp of coconut oil ( optional ). serve with Rice / kanji.

***************************************
ഉപ്പു മാങ്ങാ ചമ്മന്തി - തൈരില്‍ അരച്ചത്

ഉപ്പുമാങ്ങ - ഒരു കപ്പ് ചെറുതായി അരിഞ്ഞത്

തേങ്ങ ചുരണ്ടിയത് - മുക്കാല്‍ കപ്പ്

തൈര്‌- ഒരു കപ്പ്

പച്ച മുളക്- നാലു എണ്ണം

ചെറിയ ഉള്ളി - രണ്ട് എണ്ണം

(ഉപ്പു ചേര്‍ക്കണ്ട ഉപ്പുമാങ്ങയുടെ ഉപ്പ് അഡ്ജസ്റ്റ് ആകും)

തൈരു` ഒഴികെ ബാക്കി ഏല്ലാം കൂടി മിക്‌സ്സില്‍ അരച്ചെടുക്കുക.

പിന്നെ തൈരും ചേര്‍ത്ത് ഒന്നുകൂടി അടിച്ചെടുക്കുക.

ഉപ്പുമാങ്ങ ചഡ്നി റെഡി മക്കളെ.


ഉപ്പോളം വരുമോ ഉപ്പിലിട്ടത്?-

ഉപ്പുമാങ്ങയെ പ്പറ്റി ആലോചിയ്‌ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത്, ഏല്ലാവര്‍ഷവും ഞങ്ങളുടെ വീട്ടില്‍ ഉപ്പുമാങ്ങയിടുന്നതാണ`.പച്ചമാങ്ങകൊണ്ടുവന്ന് വലിയപാത്രത്തില്‍ വച്ച` വെള്ളം മൊഴിച്ച് ആദ്യം ചെറുതായി ഒന്നു വാട്ടിയെടുക്കും.പിന്നെ ഒരു വലിയ ചീന ഭരണിയില്‍ ഈ മാങ്ങ ഇട്ടുവയ്‌ക്കം,കാന്താരി മുളകും ഉപ്പും ചേര്‍ത്ത്.ഈ ഭരണിയ്‌ക്ക് ഡബിള്‍ കളറാണ`.അടിഭാഗം വെള്ളയും മുകള്‍ ഭാഗം മഞ്ഞയും, ഞാന്‍ കണ്ടിട്ടുള്ള ഏല്ലാ ചീനഭരണികളും ഈ കളര്‍ കോമ്പിനേഷനാണ`.

അമ്മ ഇങ്ങനെ ഉപ്പുമാങ്ങ ഇടുന്നതിന്‍റെ തലേ ദിവസം ഭരണി വൃത്തിയാക്കും, രണ്ടു പേരക്കൊണ്ട് ഭരണി പിടിപ്പിച്ച് മുറ്റത്തുനില്‍ക്കുന്ന തെങ്ങിന്‍റെ ചുവട്ടില്‍ കൊണ്ടുവന്ന് കമഴ്‌ത്തിയിടും.കഴുഞ്ഞ വര്‍ഷം ഉപ്പിലിട്ടു വച്ചിരുന്ന മാങ്ങ മുഴുവന്‍ പുറത്തേയ്‌ക്കു ചാടിയ്‌ക്കും. നല്ല ഉപ്പു പിടിച്ചമാങ്ങ പുറത്തു കളഞ്ഞിട്ട് അടുത്ത വര്‍ഷത്തേയ്‌ക്കുള്ളമാങ്ങ വീണ്ടും ഇട്ടുവയ്‌ക്കും.

ഉപ്പുമാങ്ങ ആനയ്‌ക്ക് ഭയങ്കര ഇഷ്‌ഠമുള്ള ഒരു വിശിഷ്‌ഠ ഭോജ്യവസ്‌തുവാണ`.

ഒരിയ്‌ക്കല്‍ ഞങ്ങളുടെ വീട്ടിന്‍റെ അടുത്ത് തടിപിടിച്ച കൊണ്ടിരുന്ന പത്മനാഭന്‍ എന്ന ആനയെ‌ക്ക് ഞങ്ങള്‍ കുറേ ഉപ്പു മാങ്ങ കൊടുത്തു, സന്തോഷവാനായ പത്മനാഭന്‍ കൃതജ്ഞയോടെ ഞങ്ങളെ നോക്കി ചെറുതായി കണ്ണിറുക്കി കാണിച്ചു. പിന്നെ എപ്പോഴെല്ലാം പത്മനാഭനെ ഞങ്ങളുടെ വീട്ടിന്‍റെ അതിലേ കൊണ്ടുപോയാലും അവന്‍ ഞങ്ങളുടെ വീട്ടിന്‍റെ അവിടെ നില്‍ക്ക്ക്കും, ഞങ്ങള്‍ അവനു ഉപ്പുമാങ്ങ കൊടുക്കുകയും ചെയ്യൂമായിരുന്നു.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post