Besan (കടലമാവ്) ladoo
By: Jayasree Gopinathan

ദീപാവലി അടുത്തല്ലോ . ഒരു മധുര പലഹാരം എൻറെ വക പോസ്റ്റുന്നു ,
ഇവിടെ എല്ലാ വീടുകളിലും 5-6 ഐറ്റംസ് ഉണ്ടാക്കും. ഓഫീസിൽ എല്ലാവരും കൊണ്ട് വരുന്നത് കഴിക്കുന്നതല്ലാതെ ഞാൻ ഒന്നും ദീപാവലിക്ക് കൊണ്ട് ചെല്ലാറില്ല, , ആ നാണക്കേട്‌ മനസ്സിൽ ഉള്ളത് കൊണ്ട് ഇത്തവണ ഞാനും ഒന്ന് ശ്രമിച്ചു നോക്കാം എന്ന് വിചാരിച്ചു - റിഹേർസൽ ശരിയായെന്നു തോന്നുന്നു. 

Ingredients

കടലമാവ് - 2 കപ്പ്‌
പഞ്ചസാര പൊടിച്ചത് - 1 കപ്പ്‌
നെയ്യ് - 1/2 കപ്പ്‌
കശുവണ്ടി /ബദാം ചെറുതാക്കി നുറുക്കിയത് - 1 പിടി
ഏലെക്ക - 3 - പൊടിച്ചത്
നെയ്യ് - 1/2 കപ്പ്‌

നെയ്യുരുക്കി ഒരു പാത്രത്തിൽ വയ്കുക
കടലമാവ് ചീനച്ചട്ടിയിലിട്ടു ചെറുതീയിൽചൂടാക്കുക (പത്തു മിനിറ്റ് ) .കരിഞ്ഞു പോകാതിരിക്കാൻ കൈയെടുക്കാതെ ഇളക്കി കൊണ്ടിരിക്കണം .നെയ്യ് ചൂടായ കടലമാവിൽ ചേർത്ത് 5-6 മിനിറ്റ് കൂടി ചെറുതീയിൽ ചൂടാക്കുക, തുടര്ച്ചയായി ഇളക്കണം . നെയ്യും കടലമാവും കൂടി ചേർന്ന് നല്ല മണം വരും ഈ സമയത്ത്.തീ അണച്ചിട്ടു ചീനച്ചട്ടി ഗാസിൽ നിന്ന് മാറ്റിയിട്ടു പൊടിച്ച പഞ്ചസാര ഏലെക്ക, കശുവണ്ടി ചേർത്ത് നന്നായി
(കട്ടകളില്ലാതെ)ഇളക്കുക . ചെറിയ ചൂടിൽ ഉരുട്ടിയെടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post