ചിക്കന്‍ മഞ്ചൂരിയന്‍
By: Indu Jaison

ആവശ്യമുള്ള സാധനങ്ങള്‍ :

ബോണ്‍ലെസ്സ് ചിക്കന്‍ - 500 ഗ്രാം
കോണ്‍ ഫ്ലോര്‍ - 4 ടേബിള്‍ സ്പൂണ്‍
ഗോതമ്പ് പൊടി - 3 ടീ സ്പൂണ്‍
അരിപ്പൊടി - 2 ടീ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടേബിള്‍ സ്പൂണ്‍
മുട്ടയുടെ വെള്ള – 1 മുട്ടയുടെത്
കാശ്മീരി ചില്ലി പൌഡര്‍ - 1 1/2 ടേബിള്‍ സ്പൂണ്‍
സോയ സോസ് - 1 ടേബിള്‍ സ്പൂണ്‍
സവാള – 3 എണ്ണം ചതുരത്തില്‍ മുറിച്ചത്
കാപ്സിക്കം – 1 എണ്ണം ചതുരത്തില്‍ മുറിച്ചത്
ടൊമാറ്റോ പ്യൂരി – 3 തക്കാളിയുടെത്
പച്ചമുളക് അരിഞ്ഞത് – 2 എണ്ണം
ഉള്ളിത്തണ്ട് അരിഞ്ഞത് – 2 ടേബിള്‍ സ്പൂണ്‍
എണ്ണ
ഉപ്പു – ആവശ്യത്തിനു
വെള്ളം
തയ്യാറാക്കുന്ന വിധം :-

2 ടേബിള്‍ സ്പൂണ്‍ കോണ്‍ ഫ്ലോര്‍, ഗോതമ്പ് പൊടി, അരിപ്പൊടി, 1 ടേബിള്‍ സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുട്ടയുടെ വെള്ള, 1/2 ടേബിള്‍ സ്പൂണ്‍ കാശ്മീരി ചില്ലി പൌഡര്‍, 1/2 ടേബിള്‍ സ്പൂണ്‍ സോയ സോസ്, ആവശ്യത്തിനു ഉപ്പും ചിക്കനില്‍ ചേര്‍ത്തു മിക്സ് ചെയ്തു ½ മണിക്കൂര്‍ വെക്കുക. വേണമെങ്കില്‍ മിക്സ് ചെയ്യുന്ന സമയം കുറച്ചു വെള്ളം തളിച്ചു കൊടുക്കാം.

2 ടേബിള്‍ സ്പൂണ്‍ കോണ്‍ ഫ്ലോര്‍ കാല്‍ കപ്പു വെള്ളത്തില്‍ കലക്കി വെക്കുക.

മാരിനേറ്റ് ചെയ്ത ചിക്കന്‍ കഷണങ്ങള്‍ ആവശ്യത്തിനു എണ്ണയൊഴിച്ച് ഫ്രയിംഗ് പാനില്‍ വറുത്തു എടുത്തു മാറ്റി വെക്കുക.

അതേ ഫ്രൈയിംഗ് പാനില്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സവാള, കാപ്സിക്കം, പച്ചമുളക് എന്നിവ വഴറ്റുക. രണ്ടു മൂന്നു മിനുട്ട് വഴറ്റിയാല്‍ മതി. പതുക്കെ നിറം മാറിയാല്‍ മതി .

അതിലേക്കു ടൊമാറ്റോ പ്യൂരി ചേര്‍ത്തു രണ്ടു മൂന്നു മിനുട്ട് വഴറ്റുക.
അതിലേക്കു ബാക്കിയിരിക്കുന്ന കാശ്മീരി ചില്ലി പൌഡര്‍, ഉപ്പു എന്നിവ ചേര്‍ത്തു 5 മിനുട്ട് വഴറ്റുക.

ഇതിലേക്ക് കലക്കി വെച്ചിരിക്കുന്ന കോണ്‍ ഫ്ലോറും, സോയ സോസും , കാല്‍ കപ്പു വെള്ളവും ഒഴിച്ച് തിളപ്പിക്കുക.

ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്ത് ഇളക്കുക.

ഉള്ളിത്തണ്ട് അരിഞ്ഞത് ചേര്‍ത്തു മിക്സ് ചെയ്യുക.

ചിക്കന്‍ മഞ്ചൂരിയന്‍ റെഡി
 —

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post