പൈനാപ്പിള് ബനാന ഐസ് ക്രീമ് പലപ്പോഴു0 നമുക്ക്,കുട്ടികള്ക് ഒക്കെ കടയില് നിന്ന് വാങ്ങുന്ന നിറങ്ങള്, ഫ്ലേവറുകള് ഒക്കെ ചേറ്ത്ത ഐസ് ക്രീം , ആണ് ഇഷ്ട്0... ഇതൊന്ന് ചെയ്ത് നോക്കൂ.... 
By: Preetha Mary Thomas

നല്ല മധുരമുള്ള കൈതചക്ക നുറുക്കിയത് 1 1/2 കപ്പ്
ഞാലിപൂവന് പഴ0 നുറുക്കിയത് 2

മില്ക്ക് ക്രീ0 200 മില്ലി
പഞ്ചസാര 3 ടേബിള് സ്പൂണ്

ചോക്ലേറ്റ് 1 ബാറ് (നിറ്ബന്ധമില്ല )

കൈതചക്ക ,നടുക്കുള്ള കട്ടിയുള്ള ഭാഗ0 ഒഴിവാക്കി നുറുക്കിയെടുത്തതു0 ,പഴവു0 പഞ്ചസാരയു0 നന്നായി മിക്സിയില് അടി ച്ചെടുക്കുക..ഇതിലേക്ക് പകുതി ക്രീ0 ചേറ്ത്ത് ഒന്നു കൂടി അടിച്ചെടുക്കുക... ഇത് ഫ്രിഡ്ജില് സെറ്റ് ആകാന് വെക്കുക...സെറ്റ് ആയി കഴിഞ്ഞ് ...എടുത്ത്....ബാക്കിയുള്ള ക്രീമു കൂടി ചേറ്ത്ത് ഒന്നു കൂടി അടിച്ചെടുക്കുക...ഇതില് ചേക്ലേറ്റ് ചെറിയ കഷ്ണ്ങ്ങളായി കൈ കൊണ്ട് പൊടിച്ചിടുക...ഇത് ഫ്രിഡ്ജ്ല് വെച്ച് രണ്ടു മണിക്കൂറ് കഴിഞ്ഞ് എടുത്ത് ഒരു സ്കൂപ്പ് സേറ്വ്വിങ്ങ് കപ്പില് ഇട്ട് മുകളില് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തിട്ട് സേറ്വ്വ്...ചെയ്യാ0....( നല്ല വിളഞ്ഞ് പഴുത്ത കൈതചക്ക ആണെന്കില് ഒരു ഫ്ലേവറു0 ചേറ്ക്കണ്ട.....,മധുര0 നിങ്ങളുട് ഇഷ്ട്ത്തിന് ക്രമികരീക്കാ0.... )പെട്ടെന്ന് ഒരു കാര്യ0 പറ്ഞ്ഞോട്ടെ ..ചെറുപ്പത്തില് ..ഞാന് റോസ് നട്ട് വെച്ചിട്ട് രാവിലെ വേര് വന്നൊ എന്നു പിഴുത് നോക്കു0... ഐസ് ക്രീ0 ഉണ്ടാക്കുന്ന ദിവസ0 ഞാനാ പഴയ കുട്ടിയാകു0 ...അഞ്ച് മിനിട്ട് കഴിഞ്ഞ് സെറ്റ് ആയൊ എന്നു നോക്കു0..നിങ്ങള് എന്നെ പോലെ അല്ലല്ലൊ എല്ലെ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post