പക്കാവട

ചേരുവകള്‍:

കടലമാവ് -മൂന്നു കപ്പ് (ഇടത്തരം കപ്പിന്)
അരിപ്പൊടി -ഒരു കപ്പ്
ഡാല്‍ഡ/വെളിച്ചെണ്ണ -രണ്ട് ടേബ്ള്‍സ്പൂണ്‍
നല്ലജീരകം -ഒന്നര ടീസ്പൂണ്‍
കായപ്പൊടി -ഒന്നര ടീസ്പൂണ്‍
മുളകുപൊടി -രണ്ട് ടീസ്പൂണ്‍
ഉള്ളി പൊടിയായരിഞ്ഞത് -നാല് ടീസ്പൂണ്‍
സോഡാപ്പൊടി -മുക്കാല്‍ ടീസ്പൂണ്‍
കറിവേപ്പില -രണ്ടിതള്‍ പൊടിയായരിഞ്ഞത്
ഉപ്പ്, വെളിച്ചെണ്ണ -ആവശ്യത്തിന്

തയാറാക്കുന്നവിധം:

കടലമാവും അരിപ്പൊടിയും ഡാല്‍ഡയും നന്നായി ഇളക്കിച്ചേര്‍ക്കുക. ആവശ്യത്തിന് വെള്ളമൊഴിച്ച് മറ്റെല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി കുഴച്ച് യോജിപ്പിച്ചെടുക്കുക. ഇനി സേവനാഴിയില്‍ പക്കാവടയുടെ ചില്ലിട്ട് ഞെക്കിയെടുത്ത് തിളച്ച വെളിച്ചെണ്ണയിലിട്ട് വറുത്തുകോരുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post