പൂരി മസാല (Potato/Puri Masala)
By : Anu Thomas

ഉരുള കിഴങ്ങ് - 2-3
ഉള്ളി - 1, കനം കുറച്ചു അരിഞ്ഞത് 
തക്കാളി - 1
പച്ച മുളക് - 2
മഞ്ഞൾ പൊടി - 1/4 ടീ സ്പൂണ്‍
ഉഴുന്ന് പരിപ്പ് - 1/2 ടീ സ്പൂണ്‍
കറി വേപ്പില - ഒരു തണ്ട്

1. ഉരുള കിഴങ്ങ് കുക്കറിൽ വേവിക്കുക. തണുത്തു കഴിഞ്ഞു തൊലി കളഞ്ഞു ഉടച്ചു മാറ്റി വെക്കുക.

2. പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടുമ്പോൾ ഉഴുന്ന് പരിപ്പ് ചേർക്കുക. പരിപ്പ് ബ്രൌണ്‍ ആകുമ്പോൾ ഉള്ളി, പച്ച മുളക് , കറി വേപ്പില ചേർക്കുക.

3. ഉള്ളി വഴന്നു വരുമ്പോൾ ചെറുതായി അരിഞ്ഞ തക്കാളിയും ,മഞ്ഞൾ പൊടിയും ചേർത്ത് വേവിക്കുക. തക്കാളി വെന്താൽ 1.5 കപ്പ്‌ വെള്ളവും , ഉപ്പും ചേർക്കുക. വെള്ളം തിളക്കുമ്പോൾ ഉടച്ച കിഴങ്ങ് ചേർക്കുക.

4. മീഡിയം ഫ്ലെമിൽ 5 മിനിറ്റ് വേവിക്കുക.മല്ലിയില അരിഞ്ഞതും മുകളിൽ ചേർക്കാം.

ഇത് പൂരിയുടെയും , ചപ്പാത്തിയുടെയും കൂടെ നല്ല കോമ്പിനേഷൻ ആണ് . പിന്നെ സാൻവിച് ഫില്ലിംഗ് ആയിട്ടും ഉപയോഗിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post