സേമിയ കേസരി 
By: Gisha KV

ഏകദേശം ഒരു 2 മാസം മുൻപാണ്‌ ഇതു ഞാൻ ആദ്യമായി കഴിക്കുന്നേ,ഒരു ഫ്രണ്ടിന്റെ അടുത്തു ന്നു. .ഒരു ഇ വെനിംഗ് ഞങൾ (ഞാനും എന്റെ രണ്ടര വയസുകാരി മീനാക്ഷിം ,മീനുന്നു വിളിക്കും) അവടെ ചെന്നു സംസാരിച്ചു ഇരികുംപോ പറഞ്ഞു സേമിയ കേസരി ഉണ്ടാക്കാം മോൾക്ക്‌ ഇഷ്ടാവും ഏന്ന് .അവരടെ 3 വയസുള്ള മോന് ഇതു വളരെ ഇഷ്ടാന്ന് .വേണ്ടാന്ന് പറയാനാ ആദ്യം ഓർത്തേ വേറൊന്നും അല്ല മീനുന് മധുരം അത്ര ഇഷ്ടം അല്ല (except chocolate ആൻഡ്‌ ice cream ) പക്ഷേ പറഞ്ഞില്ല., കാരണം കഴിക്കില്ലെന്നു ഞാ ൻ പറഞ്ഞാൽ ചെല്ലപ്പോ അത് മാത്രം ആവും അവൾ കഴി ക്കുന്നേ.. ഒന്ന് രണ്ടു അനുഭവങൾ ഉള്ളതാണേ ....പിന്നെ ഒരു പത്തു മിനുട്ട് എടുത്തുള്ളൂ സേമിയ കേസരി റെഡി .കൊണ്ടവച്ചപ്പോ അവൾക്കു വല്യ മൈൻഡ് ഇല്ല . .ഞാൻ പ്രതീ ക്ഷിച്ച പോലെ തന്നെ ആണല്ലോ എന്ന് കരുതി ഇരിക്കുപൊ ഉണ്ട് അവരടെ മകൻ കഴി ക്കുന്നത് കണ്ടു മീനുനു ഒരു പൂതി ഒന്ന് ട്രൈ ചെയ്താലോന്ന് ....അങ്ങനെ കഴിച്ചു നോക്കിതാ പിന്നെ കണ്ടത് പ്ലേറ്റ് കാലി ആയതാ ..എപ്പോ ഞാൻ ഇടക്കൊകെ ഇതു ഉണ്ടാക്കാറുണ്ട്.so recipe ദേ താഴെ കുറിക്കുന്നു.

സേമിയ 2 cup ,വളരെ thin ആയിട്ടുള്ള സേമിയ ആണ് നല്ലത്.
പിന്നെ 1 cup വെള്ളം
1 കപ്പ്‌ പാൽ ,
ആവശ്യത്തിനു പഞ്ചസാര,
3 tbs നെയ്യ് ,
കുറച്ചു cashew nut .
വേണമെങ്കിൽ ഏതേങ്കിലും essence ചേർക്കാം .

ആദ്യം നെയ്യിൽ cashew nut വറുത്തു മാറ്റി വക്കുക.എന്നിട്ട് ആ നെയ്യിലേക്ക് സേമിയ ഇടുക ചെറുതായി കളർ മാറിയാൽ വെള്ളം , പാല് & പഞ്ചസാര ചേര്ക്കണം അത് നല്ലോണം thick paste ആവുപോ essence ചേര്ക്കാം.ഒരു 5-8 min. cook ചെയ്താൽ മതി .Finished..Semia Kesari ready. പിന്നെ ചൂടോടെ ഒരു dish ലേക്ക് മാറ്റുക.മുകളിൽ cashew nut ഇടുക .ചൂട് ആറി കഴിഞ്ഞ് അലുവ പോലെ കട്ട്‌ ചെയ്തു എടുക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post