മസാല പൂരി -
By: Dhanya Sree
ഈ പേര് കേൾക്കുമ്പോൾ ഓർമ വരുന്നത് മംഗലാപുരത്തെ കോളേജ് ലൈഫും ബാംഗ്ലൂർ കരീർ ലൈഫും ആണ്... ആ കാലങ്ങളിൽ ഒട്ടു മിക്ക ദിവസവും friendsന്റെ കൂടെ പോയി കഴിക്കും ഈ മസാല പൂരി.
ഇന്നലെ പഴയ ഡയറി ഒന്ന് തട്ടികൊട്ടി എടുത്ത് വായിച്ചപ്പോൾ എനിക്ക് തോന്നി മസാല പൂരി കഴിക്കണം എന്ന്. ഈ കാര്യം ഇതിനു മുന്നേ ഒരു ദിവസം ഉന്നയിച്ചപ്പോൾ കരാമ ഉള്ള ഏകദേശം നോര്തി ചാറ്റ് ഷോപിലോക്കെ എന്നേം കൂടി പോയതാ എന്റെ കെട്ടിയോൻ... പക്ഷെ മസാല പുരി കഴിക്കാൻ കൊതിയോടെ പോയ ഞാൻ തല്ക്കാലം ആഗ്രഹം ഉള്ളിലൊതുക്കി സേവ് പുരിയും പാനി പൂരിയും കഴിച്ചു ത്രിപ്തയായി... മസാല പൂരി കിട്ടാൻ വഴി എന്താണെന്നു ചിന്തിച് അടുകലേൽ പോയപോ ദേ നാളേക്ക് പുട്ടിനു കറി ഉണ്ടാക്കാം എന്ന് കരുതി കുതിര്ത ചന എന്നെ നോക്കി ചിരിക്കുന്നു.... ഫ്രിഡ്ജ് തുറന്നപോ ദേ ഉരുള കിഴങ്ങ്, തക്കാളി, പച്ചമുളക്, ഇഞ്ചി ഐ അം റെഡി എന്നും പറഞ്ഞു നില്ക്കുന്നു... സ്നാക് ബോക്സ് തുറന്നപോ മിക്സ്ചർ ഞാനും റെഡി എന്ന് പറഞ്ഞു.. ഇനിയിപ്പോ വേണ്ടത് പാപടി അല്ലേൽ പൂരിയാ..അതുണ്ടാകാൻ ആണെങ്കിൽ മാവ് കുഴച് ഒരു മണിക്കൂർ എങ്കിലും കഴിഞ്ഞേ ഫ്രൈ ചെയ്യനൊക്കു.. അപോളെകും ദന്നൂസെ എന്നും വിളിച്ചോണ്ട് വരും എന്റെ കെട്ടിയോൻ.. പോട്ടെ എന്നാൽ അടുത്ത ആഴ്ച ഉണ്ടാക്കാം എന്നും കരുതി എന്റെ മസാല പൂരി കഴികണം എന്ന ആഗ്രഹം ഉപേക്ഷിക്കാം എന്ന തീരുമാനം എടുക്കും മുന്നേ പുരിക്ക് പകരം ഇന്നൊരു ദിവസത്തേക്ക് എന്നെ ഉപയോഗിച് നോക്ക് എന്നും പറഞ്ഞ് ദേ കോണ് ഫ്ലൈക്സ്... എന്നാ പിന്നെ ഒന്ന് ട്രൈ ചെയ്തേക്കാം എന്നും കരുതി തുടങ്ങിയതാ... സംഭവം സൂപ്പർ... എന്റെ ബെറ്റർ ഹാഫ് വരുമ്പോളേക്കും ടേബിൾ ഇൽ മസാല പൂരിയും ഒരു കപ്പ് ജിന്ജേർ ടി യും റെഡി ആകി വെച്ച്.. വന്ന ഉടനെ തനിക്കും കൂടി ഇഷ്ട പെട്ട സാധനം കണ്ടപോ അവനും ഹാപ്പി ഞാനും ഹാപ്പി.... പുരിക് പകരം കോണ് ഫ്ലൈക്സ് ആയാലും സംഭവം കൊള്ളാമായിരുന്നു .. ദേ പിടിച്ചോ റെസിപി :
മസാല :
ചന 8 മണിക്കൂർ വെള്ളത്തിൽ കുതിര്തത് - 2 കപ്പ്
ഉരുളകിഴന്ഗ് - 1 ചെറുത്
സവോള- 1 എണ്ണം
പച്ചമുളക് - 3-4 എണ്ണം
ഇഞ്ചി - 1 ചെറിയ പീസ്
വെളുത്തുള്ളി - 4-5 അല്ലി ചതച്ചത്
മല്ലി ഇല : 3-4 തണ്ട്
മുളക് പൊടി- 1 1/2 സ്പൂണ്‍
മല്ലി പൊടി - 3 സ്പൂണ്‍
മഞ്ഞൾ പൊടി - 1/4 സ്പൂണ്‍
കുരുമുളക് പൊടി - 1/2 സ്പൂണ്‍
ഉപ്പു - ആവശ്യത്തിനു
കുക്കിംഗ് ഓയിൽ - ആവശ്യത്തിനു
ആദ്യത്തെ 4 ചേരുവകൾ കഴുകിയ ചനയ്കൊപം കുകെരിൽ ഇടുക .. ശേഷം മുളക് പൊടിയും മല്ലിപൊടിയും ഒരു പാനിൽ അല്പം എന്നാ ഒഴിച് ചൂടാക്കി കുകെരിൽ ഇടുക (കരിഞ്ഞു പോകരുത് ).മഞ്ഞൾ പൊടിയും കുരുമുളക് പൊടിയും ഉപ്പും ഇട്ട് ആവശ്യത്തിനു വെള്ളവും ഒഴിച് ചെറുതീയിൽ വേവിക്കുക.. 3-4 വിസിൽ വന്നോട്ടെ.. തീ ഓഫ് ചെയ്ത് ഒരു 15 മിനിറ്റ് കഴിഞ്ഞ് കോകേർ തുരന്ന് ചന നന്നായി ഉടച് അറിഞ്ഞ വെച്ച മല്ലി ഇല ഇടുക ..
ഇനി നമുക്ക് ഗാര്നിഷ് ചെയ്യാൻ അവശ്യം ആയ സാധനം എന്താന്ന് നോക്കാം
ഉള്ളി - 1 വലുത് ചെറുതായി അരിഞ്ഞത്
തക്കാളി- ഒരു ചെറിയത് ചെറുതായി അരിഞ്ഞത്
കാരറ്റ് - ചെറുതായി ഗ്രൈറ്റ് ചെയ്തത് 1
മല്ലി ഇല - ആവശ്യത്തിനു
സേവ് / മിക്സ്ചർ- ആവശ്യത്തിനു
കോണ് ഫ്ലൈക്സ് - ആവശ്യത്തിനു
വിനെഗേർ - 1 സ്പൂണ്‍
ചാറ്റ് മസാല- 1 സ്പൂണ്‍
ചെറുനാരങ്ങ നീര് - 1 സ്പൂണ്‍
ഒരു പ്ലേറ്റിൽ കുറച് മസാല എടുത്ത് അതിനു മുകളില കോണ് ഫ്ലൈക്സ് ഇട്ടു മറ്റുള്ളവ കൊണ്ട് ചെയ്ത് സെർവ് ചെയ്യാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes