സേമിയ കേസരി
(മൂന്ന് പേര്‍ക്കുള്ളത്)
1. സേമിയ/വേര്‍മിസെല്ലി – 1 കപ്പ്
2. നെയ്യ് – 1 1/2 ടേബിള്‍സ്പൂണ്‍
3. കശുവണ്ടി,കിസ്മിസ് – 2 ടേബിള്‍സ്പൂണ്‍ വീതം
4. തിളച്ചുകൊണ്ടിരിക്കുന്ന
വെള്ളം – 1 1/2 കപ്പ്
5. കുങ്കുമപ്പൂവ് – 1 നുള്ള്
6. പഞ്ചസാര – 6 ടേബിള്‍സ്പൂണ്‍(പാകത്തിന്)
7. ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
1. ചൂവടുകട്ടിയുള്ള പാത്രത്തില്‍ നെയ്യ് ചൂടാക്കി കശുവണ്ടി,കിസ്മിസ് എന്നിവ വെവ്വേറെ വറത്തുകോരുക. ഇതിലേക്കു സേമിയ ചേര്‍ത്തു 3-4 മിനിറ്റ് ഗോള്‍ഡന്‍ നിറമാകുംവരെ റോസ്റ്റ് ചെയ്യുക.(വറുത്ത റോസ്റ്റഡ്് സേമിയ ഉപയോഗിക്കുകയാണെങ്കില്‍ 30 സെക്കന്റ് വഴറ്റിയാല്‍ മതി.)
2. അതിനുശേഷം തിളച്ചുകൊണ്ടിരിക്കുന്ന വെള്ളവും ഒരു നുള്ളുകുങ്കുമപ്പൂവും ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. 8 മിനിറ്റിനു ശേഷം അടപ്പുതുറന്ന് പഞ്ചസാര ചേര്‍ത്തിളക്കുക. വീണ്ടും അടച്ചുവെച്ച് വേവിക്കുക. സേമിയ വെന്തു വെള്ളം വറ്റുമ്പോള്‍ ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നും വാങ്ങുക. കശുവണ്ടിയും കിസ്മിസും വിതറി അലങ്കരിക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes