ചുരയ്ക്ക തോരൻ
By: Rajitha Anup
ബാംഗ്ലൂരിൽ സുലഭമായി കിട്ടുന്ന ഒരു പച്ചക്കറിയാണു ചുരയ്ക്ക. കഴിച്ചുശീലമില്ലാത്തതിനാൽ സാധാരണ വാങ്ങാറില്ല.ഇന്നലെ കടയിൽ ചെന്നപ്പോൾ ഫ്രെഷ് ചുരയ്ക്ക ഒരു കൂട നിറയെ. അപ്പോൾ ഒന്ന് പരീക്ഷിച്ചുകളയാമെന്ന് വിചാരിച്ചു
കുറച്ച് വാങ്ങി.
പിന്നെയല്ലേ ഞാൻ അറിഞ്ഞത് ആൾ ചില്ലറക്കാരനല്ല..
ഒരുപാട് വിറ്റാമിനുകളുടെയും മിനറലുകളുടേയും സ്രോതസ്സായ ചുരയ്ക്കയെ പറ്റി പുരാണങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്. അസിഡിറ്റിക്കും മൂത്രചൂടിനും ഇത് ഗുണം ചെയ്യും.ശരീരഭാരം കുറയ്ക്കണമെന്നുള്ളവരും യുവത്വം നിലനിർത്താൻ ആഗ്രഹിക്കുന്നവരും ഇത് കൂടി ഡയറ്റിൽ ഉൾപ്പെടുത്തുക.
വേനൽക്കാലത്ത് ശരീരത്തിനു പറ്റിയ ഒരു വെജിറ്റബിൾ..
ഇനി ചുരയ്ക്കയെ കാണുമ്പോൾ കണ്ടില്ലായെന്ന് നടിക്കല്ലേ...
ഇനി വളരെ എളുപ്പം ഉണ്ടാക്കാവുന്ന ഒരു വിഭവം:
1 ചുരയ്ക്ക തോലു കളഞ്ഞ് ചെറുതായി അരിഞ്ഞത്-നല്ല ചുരയ്ക്ക ആയതിനാൽ നടുവിൽ കളയാനായി അധികം കുരുവോ വേസ്റ്റോ ഉണ്ടായിരുന്നില്ല
പച്ചമുളക് - 2 എണ്ണം
തേങ്ങ ചിരകിയത് - ഒരു പിടി
ആദ്യം ഒരു പാനിൽ കുറച്ച് എണ്ണയൊഴിച്ചു കടുക്, ഉഴുന്ന്പരിപ്പ് , കറിവേപ്പില എന്നിവ ഇട്ട് പൊട്ടിക്കുക. പിന്നെ ചുരക്കയിട്ട് അര സ്പൂൺ മഞ്ഞപൊടിയും ഉപ്പും ഇട്ട് അൽപം വെള്ളമൊഴിച്ചു ആവിയിൽ വേവിക്കുക. തേങ്ങയും പച്ചമുളകും അധികം കുഴയാതെ മിക്സിയിൽ ഒന്ന് കറക്കിയെടുക്കുക.അരപ്പ് ചേർത്ത് നന്നായി ഇളക്കിയതിനു ശേഷം ഒരു അഞ്ച് മിനുട്ട് ചെറുതീയിൽ വേവിക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes