രണ്ട് ദിവസം മുന്നേ വെറുതെ നടക്കാൻ ഇറങ്ങ്യതാ വൈകീട്ട് .. പെട്ടെന്ന് സനുചേട്ടൻ "നിനക്ക് മുരിങ്ങയില വേണോ" എന്ന് ചോദിച്ചു ... ചേച്ചിയുടെ കൂടെ ദുബായ് ഇൽ നിന്നപ്പോ അമ്മ കഷ്ട്ടപെട്ട് സംഘടിപിച്ചു കൊടുത്തയച്ച ഒരുപിടി മുരിങ്ങയില (അമ്മമാർക്ക് മുലപ്പാലുണ്ടാകാൻ വളരെ നല്ലതാണത്രേ ഈ മുരിങ്ങയില ) ഞാനായിരുന്നു തോരൻ പരീക്ഷിച്ചുണ്ടാക്കിയത് . അന്നു രുചിയുണ്ടാരുന്നെകിലും ഒരു പിടി ഉണ്ടാക്കിവന്നപോഴേക്കും ഒരു കുഞ്ഞി പ്ലേറ്റിൽ ഒരാൾക് കഴിക്കാനുല്ലതെയുണ്ടാരുന്നുള്ളൂ .. അന്ന് ചേച്ചിക്ക് വേണ്ടി മാറ്റിവെച്ച കൊതിയാണ് മുരിങ്ങയില തോരൻ കൊതി .. സനു ചേട്ടൻ ചോദിച്ച ഉടനെ ഈ മനസ്സിൽ പഴയ മുരിങ്ങയില തോരൻ ഓർമ്മ വന്നു .. മതിലിന്റെ സൈടിലെക്ക് നീണ്ടുനിന്ന കുറച്ച ഇലകൾ പറിച് കൊണ്ടു വീട്ടിൽ വന്നു തട്ടിക്കൂട്ടിയ തോരൻ സക്സസ് ആരുന്നെന്ന് ഇന്നലെ വീണ്ടും അതിയാൻ മുരിങ്ങയില കൊണ്ട് വന്നപ്പോൾ മനസിലായി ..

ഇത്രേം ചേരുവകൾ ഉണ്ടേൽ നല്ല ഉഗ്രൻ തട്ടികൂട്ട് മുരിങ്ങയില തോരൻ ഉണ്ടാക്കാം :

ആരാന്റെ വില്ലയിലെ മതിൽകെട്ടിൽ നിന്നും കയ്യെത്തിപിടിച്ച മുരിങ്ങയില -അടിച്ചു മാറ്റുന്നതിന് അനുസരിച്ച് ബാക്കിയുള്ള ചേരുവകളും
തേങ്ങ ചിരകിയത്
ഒരു വലിയ സവോള
ഒരിച്ചിരി കറിവേപ്പില 3 പച്ചമുളക്
ഒരു രസത്തിനു ഇച്ചിരി കടുക് ,
മുളകുപൊടി ,മഞ്ഞപ്പൊടി
വെളിച്ചെണ്ണ

ഉണ്ടാക്കിനോക്കിയ വിധം grin emoticon (ആരും പേടിക്കണ്ടാ !! സംഗതി സക്സസ് ആരുന്നുന്നു ഫർതാവ് പറയാൻ പറഞ്ഞു grin emoticon )
പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച് കടുക് പൊട്ടിക്ക്യ .. മ്മടെ അരിഞ്ഞുവെച്ച സവോള ,പച്ചമുളക്‌ , കറിവേപ്പില എന്നിവ അല്പം ഉപ്പ് ചേര്ത്ത് ഇളക്കി നന്നായി വാട്ടുക .. നന്നായി വാടിവരുമ്പോ ഒരുനുള്ളു മഞ്ഞപ്പൊടീം , ഒരു നുള്ള് മുളകുപോടീം ഇട്ടു കരിയാതെ മോരീച് ഇതിലേക്ക് നന്നായി കഴുകി വെള്ളം വാർന്ന് വെച്ച മുരിങ്ങയില , തേങ്ങ (ഒരു നുള്ള് ജീരകം ചേര്ത്താലും വിരോധംല്യ )എന്നിവ ചേര്ത്ത് തുറന്നു വെച്ചു കരിയാത്തവിധത്തിൽ ഒരു വിധം നല്ല തീയിൽ നന്നായി തുടരെ ഇളക്കി ഈർപ്പം വട്ചെറ്റിടുക്ക ... പോരാത്ത ഉപ്പ് ചെറ്ത് ഒരുപാട് മൊരിയുന്നതിനു മുന്നേ ഇറക്കി വേചോളു .. 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post