വണ്ണം കുറക്കുന്നതിന്റെ ഭാഗമായി ഇന്ന് തൊട്ട് ni8 green tea മാത്രമേ കുടിക്കു എന്ന് ചേട്ടനോട് പറഞ്ഞിട്ടാ കിച്ചനില് കേറിയേ.കേറിയപ്പോ കിച്ചനിലെ ടിന്നൊക്കെ നിലത്ത് കിടക്കുന്നു .എന്റെ മോന് അമ്മക്കിട്ട് തന്ന പണിയാ.എല്ലാം മാറ്റിയപ്പോ അതിനിടയില് കഴിഞ്ഞ മാസം അമ്മ വന്നപ്പോ കൊണ്ടു വന്ന പൊട്ടുകടല ഇരിക്കുന്നു.ഇനിയും ഇരുന്നാല് ഉളുപ്പന് കേറും അങ്ങനെ കളയാമോ .വീണ്ടും എന്റെ മനസ്സ് എന്നോട് പറഞ്ഞു വേണ്ട ഗ്രീന് ടീയും കുടിച്ച് പൊയ്ക്കോ കൂടുതല് കിച്ചനില് നിന്നാല് ഇനിയും വണ്ണം ഒരു പ്രശ്നമാകും.ആരു കേള്ക്കാന് പോയി പണി നോക്കാന് പറഞ്ഞിട്ട് ഞാന് ഉണ്ടാക്കിയ മാലാടുവാണ് ഇത്
മാലാടു
പൊട്ടുകടല -1 കപ്പ്
പഞ്ചസാര -അര കപ്പ്( മധുരം കൂടുതല് വേണ്ടവര് കൂടുതല് ഇട്ടോ)
ഏലക്ക -2
നെയ്യ് -1/2 കപ്പ്
ഇനി ഉണ്ടാക്കാം
പൊട്ടുകടല ചെറുതീയിലിട്ട് വറുക്കുക ചെറുതായി നിറം മാറുബോള് തീ ഓഫ് ആക്കി തണുക്കാന് വക്കുക.പഞ്ചസാര ഏലയ്ക്ക എന്നിവ മിക്സിയില് പൊടിക്കുക.ഒരു പാത്രത്തില് മാറ്റുക .പൊട്ടുകടല നന്നായി പൊടിക്കുക.ഈ മാവില് പൊടിച്ചു വച്ച പഞ്ചസാരയും ഏലക്കയും ചേര്ത്ത് മിക്സ് ചെയ്യുക.ഒരു പാനില് വച്ച് നെയ്യ് ഉരുക്കുക ഈ നെയ്യ് മാവില് ചേര്ത്ത് ഒരു സ്പൂണ് കൊണ്ട് മിക്സ് ചെയ്യുക.,ചെറു ചൂടോടെ കയ്യില് കുറച്ച് നെയ്യ് പുരട്ടി ഉരുളകള് ആക്കുക.സെറ്റ് ആയിട്ട് കഴിക്കുക.
അമ്മച്ചിയുടെ റെസിപ്പികളും കണ്ടിട്ടെങ്ങനാ വണ്ണം കുറക്കാ.നമ്മള് ചെയ്തു നോക്കിയില്ലേ നമ്മുടെ അമ്മച്ചിക്ക് വിഷമമാകില്ലേ.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes