ഇന്നലെ വീട്ടിലേക്ക് പോകുന്ന വഴിക്ക് ഒരു ബേക്കറിയിൽ കയറി .......... പാല് വാങ്ങാനെ ....... ഇല്ലെ ചായകുടി മുടങ്ങും ............ അപ്പോഴാ കണ്ടത് നല്ല കിടിലൻ ലഡ്ഡുകൾ ഇരുന്നു ചിരിക്കുന്നു ......... മധുരം പണ്ടേ എന്റെ ഫെവരറ്റ് ആണ് ........... grin emoticon grin emoticon grin emoticon പിന്നെ ഒന്നും ആലോചിച്ചില്ല ഫൈവ് ലഡ്ഡു അങ്ങ് വാങ്ങി അറിയാമോ ലഡ്ഡു എങ്ങനാ ഉണ്ടാകണത് എന്ന് ...................................
By : Ajeesh Vs
ചേരുവകൾ

കടലപ്പരിപ്പ് 500 ഗ്രാം
പഞ്ചസാര 500 ഗ്രാം
പാൽ 200 മി .ലി
ഉണക്കമുന്തിരി 50 ഗ്രാം
കൽകണ്ടം 50 ഗ്രാം
ഏലക്ക 6 എണ്ണം
എണ്ണ 500 ഗ്രാം

കടലപരിപ്പ് കുതിർത്ത് അരച്ചെടുക്കണം, ചീനച്ചട്ടി അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് തിളക്കുമ്പോൾ തുളകൾ ഉള്ള കരണ്ടിയിൽ മാവിട്ട് കൈ കൊണ്ട് ഞെക്കി ചെറിയ മണികളാക്കി എണ്ണയിൽ വീഴ്ത്തി വീഴ്ത്തി മൂക്കുമ്പോൾ കോരി എടുക്കുക ..............

പഞ്ചസാരയിൽ അൽപം വെള്ളമൊഴിച്ച് ഉരുക്കി അതിൽ പാലോഴിച്ച് ഇളക്കുക പഞ്ചസാര ഉരുകി നൂൽ പരുവത്തിൽ ആകുമ്പോൾ അതിൽ വറുത്തുകോരിയ കടലമാവും പൊടിച്ച കൽകണ്ടവും ഏലക്കയും ഉണക്ക മുന്തിരിങ്ങയുമിട്ടു ഇളക്കി യോജിപ്പിച്ച് ചെറു നാരങ്ങയുടെ വലുപ്പത്തിൽ ഒന്നൊന്നായി ഉരുട്ടിയെടുക്കു 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post