മുട്ട െകാണ്ടുള്ള കുറച്ച് വിഭവങ്ങൾ ...
By: Preetha Mary Thomas
സമയം കുറച്ച് ,നല്ല വിശപ്പ് ,നല്ല മടിയും..അങ്ങനെ ഉള്ള സമയം ഇത് പ്രയോജനപ്പെടും ....
എല്ലാവർക്കും അറിയാവുന്നതാണ് അറിയാത്ത ഒരാൾ എന്കിലും ഉണ്ടെന്കിൽ അവർക്ക് വേണ്ടി
1) പിസ്സ ഓംലെറ്റ്
രണ്ടു മുട്ട അടിച്ച് വെക്കുക ,കുറച്ച് വീതം ,കാപ്സിക്കം ,ചുവപ്പ്,പച്ച,സവാള ,കുരുവില്ലാതെ തക്കാളി ഇവ ചെറിയ ചതുര കഷ്ണങ്ങളായി അരിഞ്ഞത് ഉപ്പ് ചേർത്ത് യോജിപ്പിച്ച് വെക്കുക ..തവയിൽ എണ്ണ തൂത്ത് ,മുട്ട സാവധാനം ഒഴിച്ച് പെട്ടെന്ന് തന്നെ കൂട്ട് മുകളിൽ നിരത്തുക ,ഇതിനു മുകളിൽ ചീസ് ഗ്രേറ്റ് ചെയ്യുക /ചീസ് സ്ലൈസ് കനം കുറച്ച് മുറിച്ചിടുക..ഇതിലേക്ക് അല്പം ,കുരുമുളക് പൊടി ,മുളുകുപൊടി ഇവ തൂവി ചെറിയ തീയിൽ മൂടി വെച്ച് വേവാകുമ്പോൾ തിരിച്ചിടാതെ വാങ്ങാം ...
2)മുട്ട സാൻവിച്ച്
മുകളിൽ പറഞ്ഞിരിക്കുന്ന ഒാംലെറ്റ് മുറിക്കുക ഇത് രണ്ടു റൊട്ടി കഷ്ണത്തിന് ഇടയിൽ വെക്കുക മുറിക്കുക സാൻവിച്ച് തയ്യാർ ....
3)മുട്ട കബാബ്
മുട്ട പുഴുന്ങ്ങി നീളത്തിൽ നാല് കഷ്ണം ആക്കി വെക്കുക
പാനിൽ എണ്ണ ചൂടാകുമ്പോൾ ,നുളള് ,െപരുംജീരകം െപാടി മൂപ്പിക്കുക ,കുറച്ച് സവാള ഇഞ്ചി,പച്ചമുളക്,മല്ലിയില ഇവ പൊടിയായി അരിഞ്ഞത് അല്പം ഉപ്പ് ,മഞ്ഞൾ പൊടി ഇവ വഴററുക
നല്ല പൊടിയുള്ള ഉരുളക്കിഴങ്ങ് പുഴുന്ങ്ങി പൊടിച്ചത്
കുറച്ച് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി ,തണുത്തതിന് ശേഷം മുട്ട കൂട്ട് കൊണ്ട് നീളത്തിൽ പൊതിഞ്ഞെടുത്ത് ,മുട്ട പതപ്പിച്ചതിൽ മുക്കി റൊട്ടിപൊടിയിൽ
പൊതിഞ്ഞെടുത്ത് വറുത്തെടുക്കുക ....
4) മുട്ട കട്ലെറ്റ്
മുട്ട പുഴുന്ങ്ങി വെക്കുക ,മുകളിൽ പറഞ്ഞിരിക്കുന്നത് പോലെ ഉരുളക്കിഴങ്ങ് കൂട്ട് ഉണ്ടാക്കുക ,ഇതിലേക്ക് പുഴുന്ങ്ങി ,മുട്ട പൊടിച്ചത് ചേർത്ത് ഇളക്കി കട്ലെറ്റ് ഷേപ്പിലാക്കി ,മുട്ട പതപ്പിച്ചതിൽ മുക്കി റൊട്ടിപൊടിയിൽ പൊതിഞ്ഞെടുത്ത് വറുത്തെടുക്കുക ...
5) ബർഗർ
മുകളിൽ പറഞ്ഞിരിക്കുന്നത് േപാലെ ,മുട്ട ,ഉരുളക്കിഴങ്ങ് കൂട്ട് ഉണ്ടാക്കുക ,ഇത് കട്ലെറ്റിനേക്കാൾ വലുപ്പത്തിൽ (ബണ്ണിനുള്ളിൽ വെക്കാവുന്ന വലുപ്പത്തിൽ )പാറ്റീസ് േപാലെ ഉണ്ടാക്കുക ,ഇത് മുട്ട പതപ്പിച്ചതിൽ മുക്കി റൊട്ടിപൊടിയിൽ പൊതിഞ്ഞെടുത്ത് വറുത്തെടുക്കുക ...
ബൺ രണ്ടായി മുറിക്കുക ഇതിൽ പാറ്റീസ് ,ചീസ് സ്ലൈസ്,ലെറ്റൂസ് ലീവ്സ്,കാപ്സിക്കം ,കുക്കുമ്പർ തക്കാളി ,ഇവ കനം കുറച്ച് വട്ടത്തിൽ മുറിച്ചത് ഇവ വെച്ച് മറ്റേ പീസ് കൊണ്ട് അടച്ചു ടൂത്ത്പിക്കും ഉറപ്പിച്ചോളൂ ബർഗർ തയ്യാർ ..
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes