മാർബിൾ കേക്ക് (Marble Cake)
************************
മൈദാ - 2 കപ്പ്‌
ബെകിംഗ് പൌഡർ - 1 ടീ സ്പൂണ്‍ 
ബട്ടർ - 100 ഗ്രാം 
പഞ്ചസാര - 1 കപ്പ്‌ (പൊടിച്ചത് )
മുട്ട - 2
വാനില എസ്സെൻസ് - 1 ടീ സ്പൂണ്‍
പാൽ - 1 കപ്പ്‌ (ചെറു ചൂടുള്ളത്‌ )
കൊക്കോ പൌഡർ - 2 ടേബിൾ സ്പൂണ്‍

ഒരു ബൌളിൽ ബട്ടർ ,പഞ്ചസാര മിക്സ്‌ ചെയ്യുക.ഇതിലേക്ക് മുട്ട നന്നായി അടിച്ചു ചേർക്കുക. ഇതിൽ മൈദാ + ബെകിംഗ് പൌഡർ ചേർത്ത് കട്ടയില്ലാതെ യോജിപ്പിക്കുക.ഓവൻ 180 ഡിഗ്രിയിൽ പ്രിഹീറ്റ് ചെയ്യുക. കേക്ക് മിക്സ്‌ പകുതി ബെകിംഗ് ട്രേയിൽ ഒഴിക്കുക. ബാക്കി പകുതിയിൽ കൊക്കോ പൌഡർ മിക്സ്‌ ചെയ്ത ശേഷം ഇത് ട്രേയിൽ ഉള്ള മിക്സിന്റെ മുകളിൽ ഒഴിക്കുക. ഒരു കത്തി / ടൂത്ത് പിക്ക് കൊണ്ട് മാർബിൾ ഡിസൈൻ ചെയ്യുക. 40 മിനിറ്റ് ബേക് ചെയ്യുക. കേക്ക് പാകമായോന്നു ടൂത്ത് പിക്ക് കൊണ്ട് നോക്കുക. തണുത്ത ശേഷം മുറിച്ചു എടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post