കാഷ്യൂ പേപ്പർ മിന്റ് ചിക്കൻ :-
By:Muneera Saheer
1. ചിക്കൻ - 500g
2. അണ്ടിപരിപ്പ് - 1 പിടി (ചുടുവെള്ളത്തിൽ 5 മിനിറ്റ് കുതിർത്ത് വെക്കുക )
3. പച്ചമുളക് - 4 എണ്ണം (എരിവ് അധികം വേണമെങ്കിൽ കുടുതൽ ഇടാം)
4. കുരുമുളക് പൊടി - ആവശ്യത്തിന്
5. പൊതിനയില - 1 ടേബിള്‍സ്പൂൺ
6. ചെറുനാരങ്ങ - 1
7. ഉള്ളി - 2
8. ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് - 1ടേബിള്‍സ്പൂൺ
9. തക്കാളി - 1
10 . മല്ലിപൊടി -1ടേബിള്‍സ്പൂൺ
11 . ഗരംമസാലപൊടി - 1ടിസ്പൂൺ
12 . മഞ്ഞൾപൊടി -1/2 ടിസ്പൂൺ
13 .എണ്ണ -1ടേബിള്‍സ്പൂൺ
14 . ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം :-
അണ്ടിപരിപ്പും, പച്ചമുളകും, പൊതിനയും, നന്നായി മയത്തിൽ അരയ്ക്കുക. ഈ അരപ്പും, കുരുമുളക്പൊടിയും, ചെറുനാരങ്ങനീരും, ഉപ്പും ചിക്കനിൽ പുരട്ടി 1/2 മണിക്കൂര് വെക്കുക.
പാനിൽ എണ്ണ ചൂടാക്കി ഉള്ളി ഇട്ട് വഴറ്റുക. ബ്രൗൺ നിറമായാൽ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഇട്ട് നന്നായി വഴറ്റുക. ഇതിലേക്ക് തക്കാളി ഇട്ട് ഉടഞ്ഞാൽ മല്ലിപൊടി, മഞ്ഞൾപൊടി, ഗരംമസാലപൊടി ഇട്ട് പച്ച മണം മാറിയ ശേഷം പുരട്ടി വെച്ച ചിക്കൻ ഇട്ട് നന്നായി വഴറ്റുക .ആവശ്യത്തിന് ഉപ്പും, കുറച്ച് വെള്ളം ചേര്‍ത്തു വേവിക്കുക. ചിക്കൻ വെന്തു കഴിഞ്ഞാൽ കുറച്ചു കുരുമുളക് പൊടി ചേര്‍ത്ത് 1 മിനിറ്റ് കൂടി അടച്ചു വേവിക്കുക. ചിക്കൻ കറി റെഡി. പൊതിനയില കൊണ്ട് അലങ്കരിച്ച് ചുടോടെ വിളമ്പാം.....

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes