മുട്ട കബാബ്
By : Hansy Shameer
മുട്ട 3
ഉരുളക്കിഴങ്ങ് 3 ചെറുത്
സബോള 1 വലുത്
പച്ചമുളക് 2
ഇഞ്ചി പേസ്റ്റ് 1/2 സ്പൂണ്‍
വെള്ളുള്ളി പേസ്റ്റ് 3/4 സ്പൂണ്‍
മഞ്ഞൾപൊടി 1/4 സ്പൂണ്‍
മുളക്പൊടി 1/2 സ്പൂണ്‍
മല്ലിപ്പൊടി 1/2 സ്പൂണ്‍
ഗരം മസാല 1/2 സ്പൂണ്‍
കുരുമുളകുപൊടി 1/4 സ്പൂണ്‍
കറിവേപ്പില
മല്ലിയില
ഉപ്പ്
വെളിച്ചെണ്ണ
ബ്രഡ് ക്രംസ്
ഉരുളക്കിഴങ്ങ് 3 ചെറുത്
സബോള 1 വലുത്
പച്ചമുളക് 2
ഇഞ്ചി പേസ്റ്റ് 1/2 സ്പൂണ്‍
വെള്ളുള്ളി പേസ്റ്റ് 3/4 സ്പൂണ്‍
മഞ്ഞൾപൊടി 1/4 സ്പൂണ്‍
മുളക്പൊടി 1/2 സ്പൂണ്‍
മല്ലിപ്പൊടി 1/2 സ്പൂണ്‍
ഗരം മസാല 1/2 സ്പൂണ്‍
കുരുമുളകുപൊടി 1/4 സ്പൂണ്‍
കറിവേപ്പില
മല്ലിയില
ഉപ്പ്
വെളിച്ചെണ്ണ
ബ്രഡ് ക്രംസ്
2 മുട്ടയും ഉരുളക്കിഴങ്ങും വേവിച്ച് മാറ്റി വെക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി വെള്ളുള്ളി പേസ്റ്റ് ഇട്ടു വഴറ്റുക. അതിന്റെ പച്ചമണം മാറുമ്പോൾ സബോള ചേർക്കുക. ഉപ്പ് ചേർക്കുക. പച്ചമുളക് കറിവേപ്പില ഇടുക. നന്നായി വഴറ്റിയ ശേഷം ഗരം മസാല ഒഴിക ബാക്കി പൊടികൾ ചേർക്കുക. മസാല മൂത്ത് വരുമ്പോൾ വേവിച്ച് ഉടച്ച് വെച്ച ഉരുളക്കിഴങ്ങ് ചേർക്കുക.നന്നായി നന്നായി യോജിപ്പിച്ച ശേഷം ഗരം മസാല ചേർക്കുക. മല്ലിയില കൂടി ചേർത്ത് യോജിപ്പിച്ച് തീ ഓഫ് ചെയ്യുക. പുഴുങ്ങിയ മുട്ട 4 ആക്കി മുറിക്കുക. ഒരു മുട്ട അടിച്ച് വെക്കുക. കയ്യിൽ കുറച്ച് എണ്ണ തടവി മസാലക്കൂട്ടിൽ നിന്നും കുറച്ച് എടുത്ത് പരത്തി ഒരു കഷ്ണം മുട്ട വെച്ച് മൂടി കബാബ് ആക്കുക. ഇത് മുട്ടയിൽ മുക്കി ബ്രഡ് ക്രംസ് ഇൽ മുക്കി ചൂടായ എണ്ണയിൽ പൊരിക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes