ബീന്‍സ് തോരന്‍ 
By:Nidhi Thomas

ഒരു തൃശ്ശൂര്‍ പുരാണം കൂടി കൂട്ടത്തില്‍ പറഞ്ഞാ കാബേജ് ഒഴിച്ചുള്ള ഏത് മെഴുക്കുപുരട്ടിയും ജാതിമതവര്‍ഗവര്‍ണ്യഭേദമനേ്യ
കുത്തിക്കാച്ചുന്നതാണ് നാട്ടുനടപ്പ്. അതെന്ത് കാച്ചല്‍ എന്നാണോ?

മൂന്നാല് ചെറിയുള്ളിയും രണ്ട് മൂന്ന് വെളുത്തുള്ളിയും ചതചെടുത്ത് എണ്ണ ചൂടാകുമ്പോ ഇതും കുറച്ച് കറിവേപ്പിലയും ഇട്ട് മൂക്കുമ്പോ വറ്റല്‍മുളക് ചതച്ചതും ചേര്‍ത്ത് വീണ്ടും മൂക്കുമ്പോ വേവിച്ച് വച്ച പച്ചക്കറിയോ പള്‍സസോ ചേര്‍ക്കുക. ദാറ്റ്സ് ആള്‍.

എല്ലാ പച്ചക്കറിക്കും ഈ അടവുനയം നടക്കൂല. പ്രതേകിച്ച് ബീന്‍സ്, കാരറ്റ് പോലെ ഉള്ളവയ്ക്ക്. ബീന്‍സ് തേങ്ങ ചേര്‍ത്ത് വയ്ക്കന്നുത് സാധാരണം ആയത് കൊണ്ട് ഞാന്‍ കുറച്ച് കടല വേവിച്ചതും ചേര്‍ത്തു. പുട്ടിന് ഉണ്ടാക്കിയ കടലേന്ന് എടുത്തിട്ടതല്ലേന്നോ. അല്ല അല്ല, ഈ പച്ചക്കറീടെ കൂടെ പള്‍സസും ചേര്‍ന്നാ കിടു ടേസ്റ്റാ. കാബേജ് +പരിപ്പ്, കാരറ്റ് +ഗൃീന്‍പീസ് ഒക്കെ നല്ല കോംബോ ആണ്.
വാഴപ്പിണ്ടി +മുതിര, വാഴക്കൂമ്പ്+ വന്‍പയര്‍ അങ്ങനെ പോകും ആ ലിസ്റ്റ്. അപ്പോള്‍ കാര്യത്തിലേക്ക് കടന്നാല്‍ ഒരു 10-15 ബീന്‍സ് ഷെറിന്‍ ചേച്ചി പറയും പോലെ കൈയില്‍ പിടിച്ച് ചെരിച്ച് നേര്‍മ്മയായി അരിയുക. കുതിര്‍ത്ത കടല വേവിച്ച് വയ്ക്കുക. അരമുറി തേങ്ങ ചിരവിയത്, 1/4 spn ജീരകം, 2-3 അല്ലി വെളുത്തുള്ളി, 2-3 പച്ചമുളക് , 1/4 spn മുളക്പൊടി, 1/2 spn മീറ്റ്മസാല ചേര്‍ത്ത് ഒതുക്കി എടുക്കുക.

ഒരു പാനില്‍ കടുക് പൊട്ടിച്ച് വറ്റല്‍മുളക് കറിവേപ്പിലയൊക്കെ മൂപ്പിച്ച് തേങ്ങ അരപ്പ് ചേര്‍ത്ത് മഞ്ഞള്‍പൊടിയും ചേര്‍ത്ത് മൂത്ത് കഴിയുമ്പോ ബീന്‍സ് ചേര്‍ത്ത് തട്ടിപൊത്തി വയ്ക്കുക. വേവാന്‍ ആവശ്യമെങ്കില്‍ കടല വേവിച്ച വെള്ളം ചേര്‍ക്കാം. അതില്‍ ഉപ്പ് ഉള്ള കൊണ്ട് നോക്കിയും കണ്ടുമൊക്കെ ഉപ്പ് ചേര്‍ത്താല്‍ മതി. ബീന്‍സ് വെന്തു കഴിയുമ്പോ തീയണച്ച് കറിവേപ്പിലയിട്ട് വെളിച്ചെണ്ണ മുകളില്‍ തൂകാം. (വെളിച്ചെണ്ണ ടെക്നിക് ഇവിടന്ന് കിട്ടിതാട്ടോ.)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post