മത്തൻഇല വൻപയർ തോരൻ
തോരൻ വെക്കാൻ എന്തുണ്ട് എന്ന് നോക്കിയപ്പോൾ വെജിറ്റബിൾ ബോക്സ് കാലി .അപ്പോൾ പിന്നെ വല്ല പയർ തോരനും വയ്ക്കാം എന്ന് കരുതി.അപ്പോഴാണ് മുറ്റത്തു മൂന്നാലു മത്തൻ തൈകൾ തളിർത്ത് ഉല്ലസിച്ചു നില്ക്കുന്ന കാര്യം ഓർത്തതു.ഒരു 7-8 ഇലകൾ വേണമെങ്കിൽ എടുക്കാം.എന്നാൽ പിന്നെ ഇന്ന് വൻപയർ മത്തൻ ഇല തോരൻ തന്നെ ആയികോട്ടെ എന്ന് കരുതി.
ആദ്യം വൻപയർ ഉപ്പിട്ട് വേവിച്ചെടുക്കുക.മത്തൻ ഇല നന്നായി കഴുകി അരിയുക.ഒരു ചീനച്ചട്ടിയിൽ വെന്ത പയറും അരിഞ്ഞ മത്തൻ ഇലയും ഇടുക.ആവിശത്തിനു ഉപ്പു ചേർക്കുക.ആവിശത്തിനു തേങ്ങ എടുത്തു പച്ചമുളകും മഞ്ഞൾ പൊടിയും വെളുത്തുള്ളിയും ചേർത്തു ചതച്ചു എടുക്കുക.അരപ്പു പയറിന്റെ കൂടെ ചേർത്തു നന്നായി ഇളക്കി മൂടിവെക്കുക. ഇടക്കു ഇളക്കി കൊടുക്കുക.പാകമായാൽ അടുപ്പിൽ നിന്നു ഇറക്കി കടുക് ,കൊച്ചുള്ളി , വറ്റൽമുളക് , കറിവേപ്പില എന്നിവ ചേർത്തു താളിച്ച് എടുക്കാം.
വൻപയർ മത്തൻഇല തോരൻ തയ്യാർ !

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes