മധുരസേവ
By: Parvathy Sunil

എന്‍റെ കൃഷ്ണമോള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പലഹാരംആണ്

ചേരുവകള്‍

കടലമാവ് - 1കപ്പ്
ഉപ്പ് - ആവിശൃത്തിന്
മഞ്ഞള്‍ പൊടി - ഒരുനുള്ള്
പഞ്ചസാര - മധുരം അനുസരിച്ച്

ഒരു ഇരുന്പ് ചീനച്ചട്ടി ( അതാകുന്പോള്‍ പെട്ടന്ന് മോരിഞ്ഞ് കിട്ടും )
സേവനാഴി - 1 ( ഇടിയപ്പത്തിന്‍റെ ചില്ലിനേക്കാല്‍ അല്‍പ്പം വലുത് ഒന്നുണ്ട് അത് )
പിന്നെ പരുവം നോക്കാന്‍ വീട്ടില്‍ കിട്ടുന്നതനുസരിച്ച് കുട്ടികള്‍
ആദൃം 1 കപ്പ് കടലമാവ് ഒരു പാത്രത്തിലിടുക,മഞ്ഞള്‍ പൊടിഅതില്‍ പാകത്തിന് ഉപ്പിട്ട് ഇടിയപ്പത്തിന് കുഴയ്ക്കുന്നപാകത്തിന് കുഴക്കുക. കുറച്ചു നേരം വെക്കുക.
ചീനച്ചട്ടി ചൂടാകുന്പോള്‍ അതില്‍ എണ്ണയൊഴിക്കുക
അതു തിളച്ച് വരുന്പോഴേക്കും ആവിശൃത്തീന് പഞ്ചസാര കുറച്ച് വെള്ളംഒ ഴിച്ച് പാനിയാക്കാന്‍ അടുപ്പില്‍ വെക്കുക
ചൂടായ എണ്ണയിലേക്ക് കൂഴച്ച് വെച്ചമാവ് സേവനാഴിയിലൂടെ ചുറ്റിക്കുക.
അപ്പോഴേക്കും നമ്മുടെ പഞ്ചസാര പാനി റെഡി
മധുരസേവ രണ്ട് സൈഡുംമൂത്ത് വരുന്പോഴേക്ക് പഞ്ചസാര പാനി മധുരം വേണ്ടതിനനുസരിച്ച് ഒഴിച്ച് അല്‍പ്പനേരംകൂടി മൂപ്പിക്കുക . സ്വാദിഷ്ടമായ മധുരസേവ റെഡി. പിന്നെ ചൂടാറുന്പോള്‍ നമ്മുടെ ഇഷ്ടംപോലെ ഒടിച്ച് എടുക്കാം
പരുവം നോക്കാന്‍ കുട്ടികളാ best
അതാണ് ചേരുവകളുടെകാരൃത്തില്‍ കുട്ടികളെക്കൂടി കൂട്ടിയത്
NB:മൂക്കുന്നതീന് മുന്പ് പാനി ഒഴിച്ചാല്‍ മധുരസേവ മൂത്ത്കിട്ടത്തില്ല. അത് നമ്മുടെ ജീലേബികണക്കെ അയഞ്ഞ് കിടക്കും

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post