പച്ചക്കുരുമുളകിട്ട ചാളക്കറി
By: Aswathi Vava

ചാള(വെട്ടി വൃത്തിയാക്കിയത്)
കൊച്ചുള്ളി(5എണ്ണം)
വിളഞ്ഞ പച്ചക്കുരുമുളക്(2കതിർപ്പ്)
തേങ്ങ വളരെക്കുറച്ച്(1 ചിരവനാക്ക് തേങ്ങ എന്നാണ് ഇവിടെ അമ്മ പറയുക)
മുളക്പൊടി മുക്കാൽ spoon
മഞ്ഞൾപ്പൊടി കാൽ spoon
മല്ലിപ്പൊടി അര spoon
ഉലുവപ്പൊടി കാൽSpoon
പച്ചമുളക് 2
വടക്കൻപുളി 3 അല്ലി

ആദ്യം പച്ചക്കുരുമുളകും കൊച്ചുള്ളിയും ചതയ്ക്കണം.പിന്നെ തേങ്ങ മുളക്പൊടി ഉലുവപ്പൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഇവയെല്ലാം ചതച്ചതിന്റെ കൂടെയിട്ട് ഒന്ന് അരയ്ക്കണം മൺചട്ടിയിൽ ആവശ്യത്തിന് വെള്ളവും ഉപ്പും വടക്കൻപുളിയും മീനും ചേർത്ത് പച്ചമുളകും കീറിയിട്ട് അടുപ്പിൽ വെച്ച് കറി ഒന്ന് തിളയ്ക്കുമ്പോൾ കറിവേപ്പിലയും ഇട്ട് തീ കുറച്ച് അടച്ചുവെച്ച് വേവിക്കണം.പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് വാങ്ങണം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post