നെല്ലിക്ക അച്ചാർ
By: Suchithra Vishal

ചേരുവകൾ

നെല്ലിക്ക - 1/2 കി.
നല്ലെണ്ണ - 1 ടേബിൾ സ്പൂൺ
മുളക് പൊടി - 5 ടി സ്പൂൺ
മഞ്ഞൾ പൊടി - 1/2 ടി സ്പൂൺ
കായം പൊടി - 1/2 ടി സ്പൂൺ
ഉലുവ പൊടി - 1/4 ടി സ്പൂൺ
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നെല്ലിക്ക നല്ലതു പോലെ കഴുകി ഇഡ്ഡലി പാത്രത്തിൻെറ തട്ടിൽ വച്ച് ഒന്ന് ആവി കയറ്റിയതിന് ശേഷം തണുക്കുബോൾ എടുത്ത് കുരു കളഞ്ഞ് വയ്ക്കുക.
ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് ചൂടാകുബോൾ യഥാക്രമം മഞ്ഞൾ പൊടി കായപൊടി ഉലുവ പൊടി എന്നിവ മൂപ്പിച്ചതിന് ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് മുളക് പൊടി കൂടി ചേർത്ത് ഇളക്കി ഉടൻ കുരു കളഞ്ഞ് വച്ച നെല്ലിക്ക ചേർത്ത് നന്നായി ഇളക്കി തീ ഒാഫ് ചെയ്യുക. അച്ചാർ റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post