നെയ്ച്ചോറും ചിക്കൻ കറിയും ( Neychor and chicken curry ) repost
By : Sharna Lateef
നമ്മൾ പലരുടെയും വീട്ടിൽ ഉണ്ടാവാർ ഉള്ളതാണ് .പണിയെല്ലാം ഒതുക്കി ഒന്ന് വിശ്രമിക്കാൻ തുടങ്ങുമ്പോൾ ആയിരിക്കും ഓർക്കാപുറത്ത് അതിഥികൾ കയറി വരുന്നത് .വീട്ടിൽ വരുന്ന അതിഥിയെ അങ്ങനെ വെറുതെ വിടാൻ പറ്റില്ലല്ലോ ..."അതിഥി ദേവോ ഭവ" എന്നല്ലേ .ഫ്രിഡ്ജിൽ കുറച്ചു ചിക്കനും കുറച്ചു ബസ്മതി അരിയും ഉണ്ടെങ്കിൽ നമുക്കിത് വളരെ പെട്ടന്ന് തയ്യാറാക്കി കൊടുക്കാം .വളരെ ഈസി ആണ് . ...അപ്പോൾ തുടങ്ങിയാലോ ..
നെയ്ച്ചോർ ( simple method )
പാൻ ചൂടാവുമ്പോൾ 2 സ്പൂണ്‍ നെയ്യ് ഒഴിച് അതിൽ നട്സ് ,കിസ്മിസ് വറുതതിനു ശേഷം അതിൽ തന്നെ നീളത്തിൽ അരിഞ്ഞ ഒരു സവോള ,അര ടി സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ( optional ),കറുവാപട്ട ,6 ഗ്രാമ്പു ,5 ഏലക്ക ,ബേ ലീഫ് ഇത്രേം ചേർത്ത് നന്നായി വഴറ്റിയതിനു ശേഷം വെള്ളം ചേർക്കുക .2 കപ്പ് അരിക്ക് 4 കപ്പ് വെള്ളം .വെള്ളം തിളക്കുമ്പോൾ 1 സ്പൂണ്‍ നാരങ്ങ നീര്,ഉപ്പു ,റൈസ് ചേർത്ത് അടച്ചു വെച്ച് ലോ ഫ്ലമിൽ വേവിച്ചെടുക്കുക .ലാസ്റ്റ് മല്ലിയില ചേർക്കാം .
ചിക്കൻ കറി
ചിക്കൻ - 1 kg
സവോള അരിഞ്ഞത് - 2
ചുവന്നുള്ളി - 10 എണ്ണം
ഇഞ്ചി - ഒരു കഷ്ണം
വെളുത്തുള്ളി - 10 അല്ലി
പച്ചമുളക് - 3
ചുവന്നുള്ളി ,ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് ,കറി വേപ്പില ഇത്രേം ഒന്ന് ചതച്ചു വെക്കണം .
തക്കാളി - ഒരു വലുത്
മല്ലിപ്പൊടി - 2 ടേബിൾ സ്പൂണ്‍
മുളകുപൊടി - 2 സ്പൂണ്‍
കുരുമുളക് പൊടി - 1 ടി സ്പൂണ്‍
മഞ്ഞൾപ്പൊടി - 1 ടി സ്പൂണ്‍
ഗരംമസാല - 2 ടി സ്പൂണ്‍
തൈര് - 3 സ്പൂണ്‍
മല്ലിയില
കറി വേപ്പില
പാൻ ചൂടാവുമ്പോൾ 2 സ്പൂണ്‍ ഓയിൽ ഒഴിച്ച് സവോള വഴറ്റുക .നന്നായി വഴന്നതിനു ശേഷം ചതച്ചു വെച്ചത് ചേർക്കുക .പച്ചമണം പോകുന്നത് വരെ നന്നായി വഴറ്റണം .അതിനു ശേഷം പൊടികൾ ചേർക്കുക . .ചെറിയ തീയിൽ കരിഞ്ഞു പോവാതെ നന്നായി വഴറ്റണം .തക്കാളി ചേർക്കുക .തക്കാളി നല്ല വെന്തു ഉടഞ്ഞതിന് ശേഷം ചിക്കൻ ,തൈര് ,ഉപ്പു ചെർക്കുക .ആവശ്യത്തിനു വെള്ളം ചേർത്ത് മീഡിയം ഫ്ലമിൽ അടച്ചു വെച്ച് വേവിക്കുക .മല്ലിയില ചേർക്കാം .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes