വെണ്ടയ്ക്ക കോഴിമുട്ട തോരൻ
By: Krishna Kumar Varma
(പേടിക്കണ്ട, കഴിക്കാൻ പറ്റുന്നതാണ് ) ഇയിടെ റേഡിയോ യിൽ കേട്ടു ഒരു ഹോട്ടലിൽ വിളമ്പുന്ന ചിക്കൻ റസിപ്പി. ആ പേര് കേട്ടപ്പോൾ സത്യത്തിൽ "ഞെട്ടി മാമാ"
ന്താന്നല്ലേ?
"ചിക്കൻ പൊട്ടി തെറിച്ചത് "
ഇനി നമ്മുടെ റസിപ്പി തുടരാം :-
സാധാരണ വെണ്ടയ്ക്ക എന്നു പറഞ്ഞാൽ, മ്മടെ കുതിരവട്ടം പപ്പു പറയണ പോലെ "കൊയ കൊയ കൊയ കൊയ" എന്നല്ലേ ? കുട്ടികളാണെങ്കിൽ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ നടന്നു പോകും . ന്നാ പിന്നെ ഒരു പൊടി കൈ നോക്കുക തന്നെ ന്താ അല്ലേ ??
നല്ല നാടൻ ഇളം വെണ്ടയ്ക്ക നല്ലോണം കഴുകി തലേം വാലും ഒരു ദയപോലും ഇല്ലാതെ കഷ്ണിച്ചു കളയുക. ചെറുതായി അരിഞ്ഞു ചീന ചട്ടിയിലേക്ക് മാറ്റുക . ഒരു സവാള പിന്നെ രണ്ടു പച്ച മുളക് എന്നിവ ചെറുതായി അരിഞ്ഞു ചേർക്കുക . ശുദ്ധമായ നല്ല പച്ച വെളിച്ചെണ്ണ ഒഴിച്ചു നല്ലോണം മൊരിച്ച് എടുക്കുക . ആദ്യം . അധികം ഇളക്കാതെ നോക്കണം കാരണം വേണ്ടെക്ക പൊട്ടി പല കഷ്ണങ്ങളായി കുഴഞ്ഞു പോകും . ആവശ്യത്തിനു ഉപ്പു ചേര്ക്കാൻ മറക്കല്ലേ ട്ടോ. കറി വേപ്പില നന്നായി കഴുകി ചേർത്ത് നന്നായി ഇളക്കുക.
വേണ്ടെക്ക നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ രണ്ടു കോഴി മുട്ട പൊട്ടിച്ച് ഒഴിക്കുക . കുരുമുളക് പൊടി ചേർത്ത് നന്നായി ഇളക്കി വെവ്വേറ ആക്കും വിധം തോരൻ പോലെ കലാശ കൊട്ട് കൊട്ടി അവസാനിപ്പിക്കുക .
എത്ര സിമ്പിൾ അല്ലേ ? ഇനി കുതിരവട്ടം പപ്പു അല്ല ..ആരും മണ് മണാ തട്ടും മോനേ ദിനേശാ .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes