ബ്രോക്കോളി തോരൻ ( broccoli thoran )
By : Sharna Lateef
പലർക്കും ഇഷ്ട്ടമില്ലാത്ത ഒരു പച്ചക്കറി ആണ് ബ്രോക്കോളി .പക്ഷേ വളരെ പോഷക സമൃദ്ധമായ ബ്രോക്കോളി അങ്ങനെ ഒഴിവാക്കേണ്ട ഒന്നല്ല .ബ്രോക്കോളി യിൽ ധാരാളം വിറ്റമിൻ സി ,ഒമേഗ 3 , fibres , പല തരത്തിലുള്ള വിറ്റമിൻസ് അടങ്ങിയിട്ടുണ്ട് ..എനിക്കും ആദ്യം ഇതിന്റെ ടേസ്റ്റ് ഇഷ്ട്ടം അല്ലായിരുന്നു ..എന്റെ ഒരു ഫ്രണ്ട് തന്ന recipe വെച്ച് പരീക്ഷിച്ചു നോക്കിയതാണ് ഇത് ...സൂപ്പർ ടേസ്റ്റ് ..കുട്ടികൾ വരെ കഴിച്ചു ...നിങ്ങൾക്കും ഷെയർ ചെയ്യാമെന്ന് കരുതി ...അപ്പോൾ ഇനി കടയിൽ പോകുമ്പോൾ ബ്രോക്കോളി ചോദിച്ചു വാങ്ങാൻ മറക്കേണ്ട ...
ബ്രോക്കോളി - 1 ( ഇതളുകളായി അടർത്തിയെടുത് അതിന്റെ തണ്ടും ( stem )മറ്റേ ഭാഗവും പൊടിപൊടി ആയിട്ടു അരിഞ്ഞു രണ്ടും വേറെ വേറെ വെക്കണം. ( രണ്ടും രണ്ടു വേവാന്നു )
സവോള - 2
പച്ചമുളക് - 3 എണ്ണം ( വട്ടത്തിൽ അരിഞ്ഞത് )
തേങ്ങ -1 കപ്പ്
മുട്ട - 1 ( vegetariancinu മുട്ട ഒഴിവാക്കി ചെയ്യാം )
കുരുമുളക് പൊടി - ആവശ്യത്തിനു
മഞ്ഞൾപ്പൊടി - അര ടി സ്പൂണ്‍
കറി വേപ്പില
ഉപ്പു
പാനിൽ 2 സ്പൂണ്‍ ഓയിൽ ഒഴിച് ചൂടാവുമ്പോൾ ( കടുക് ചേർക്കേണ്ട ) സവോള വഴറ്റുക .സവോള പകുതി വഴന്നതിനു ശേഷം പച്ചമുളക് ,ബ്രോക്കോളി യുടെ തണ്ട് അരിഞ്ഞത് ചേർത്ത് ലേശം ഉപ്പിട്ട് ഒന്ന് വഴറ്റി രണ്ടുമൂന്നു മിനിറ്റ് അടച്ചു വെച്ച് വേവിക്കുക .അതിനു ശേഷം അടപ്പ് തുറന്നു തേങ്ങ ,മഞ്ഞൾ ചേർത്ത് ഇളക്കുക .ഈ കൂട്ട് നടുക്ക് കുറച്ചു സ്പേസ് ഉണ്ടാക്കി മുട്ട ഒഴിച് നന്നായി ചിക്കിയെടുക്കുക .നന്നായി മിക്സ് ചെയ്യുക .അതിനു ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന ബാക്കി ബ്രോക്കോളി ,കറി വേപ്പില ,എരിവനുസരിച്ച് കുരുമുളകുപൊടി ,ഉപ്പു ചേർത്ത് മിക്സ് ചെയ്ത് അടച്ചു വെച്ച് വേവിച്ച് തോർത്തി എടുക്കുക. സ്വദിഷ്ട്ടമായ ബ്രോക്കോളി തോരൻ തയ്യാർ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes