പാസ്ത ( മാവേലിക്കര സ്പെഷ്യല്‍ )
By: Sreeja Prithvi

കാത്തിരുന്നു വന്ന ഞായറാഴ്ച. കുട്ടിപ്പട്ടാളം മഴ ആയതു കാരണം വീട്ടില്‍ തന്നെ ഉണ്ട് .വൈകുന്നേരത്തെ ചായക്കൊപ്പം എന്ത് സ്പെഷ്യല്‍ ഉണ്ടാക്കും എന്ന് ആലോചിച്ചിരുന്നപ്പോള്‍ ആണ് നേരത്തെ ട്രൈ ചെയ്തു ദയനീയമായി പരാജയപ്പെട്ട പാസ്തയെ പറ്റി ആലോചിച്ചത് . പരാജയം വിജയത്തിലേക്കുള്ള ചവിട്ടു പടിയാണെന്ന് പണ്ടാരോ പറഞ്ഞിട്ടുള്ളത് മനസ്സില്‍ വിചാരിച്ചു കൊണ്ട് ,കുറച്ചു പരിഷ്കാരങ്ങള്‍ ഒക്കെ വരുത്തി പാസ്ത എടുത്തു ഒരു അലക്ക് അലക്കി. യുറേക്കാ....യുറേക്കാ ....!!!

1. പാസ്ത ഉപ്പ് , ചേര്‍ത്തു വെള്ളമൊഴിച്ച് കുക്കറില്‍ വെച്ചു നല്ലപോലെ വേവിച്ചു വെള്ളം വാലാന്‍ വെക്കുക.

2. എല്ലില്ലാത്ത ചിക്കന്‍ ( ചെസ്റ്റ് പീസ്‌ ) ഉപ്പ് , കുരുമുളക് ഇട്ടു വേവിച്ചു ഉടച്ചു വെക്കുക .

3.. സവാള , തക്കാളി അരിഞ്ഞു വെക്കുക

4. ഇഞ്ചി , പച്ചമുളക് , വെളുത്തുള്ളി മിക്സിയില്‍ ചതച്ചു വെക്കുക

5. ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ചു കുറച്ച് ബട്ടര്‍ അല്ലെങ്കില്‍ നെയ്യ് ഒഴിക്കുക . ചൂടാകുമ്പോള്‍ സവാള ഇട്ടു വഴറ്റുക.

6. സവാള ഒന്ന് വാടുമ്പോള്‍ ചതച്ചു വെച്ചിരിക്കുന്ന ഇഞ്ചി , പച്ചമുളക് , വെളുത്തുള്ളി ചേര്‍ത്തു വഴറ്റുക

7. പച്ച മസാല വാടുമ്പോള്‍ തക്കാളി ചേര്‍ക്കുക.

8. കുറച്ചു ഗരം മസാല , കുറച്ചു കുരുമുളക് പൊടി , കുറച്ചു മുളക് പൊടി , കുറച്ചു മഞ്ഞള്‍ പൊടി ചേര്‍ക്കുക.

9. ശേഷം വെള്ളം വാര്‍ന്ന പാസ്ത ചേര്‍ത്തു നല്ല പോലെ മിക്സ്‌ ചെയ്യുക . ഉടച്ചു വെച്ചിരിക്കുന്ന ചിക്കന്‍ , കുറച്ചു ടൊമാറ്റോ സോസ് ചേര്‍ത്തു നന്നായി മിക്സ്‌ ചെയ്യുക.

10 . മല്ലിയില തൂവി ചൂടോടെ സോസ് ചേര്‍ത്തു കഴിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post