കയ്പക്ക (പാവയ്ക്കാ) മെഴുക്കു പുരട്ടി
By : Gauri Janardhanan
പാവയ്ക്ക - ഞാൻ 8 മീഡിയം സൈസ് എടുത്തു
പച്ചമുളക് - 2 (ഇത് എരുവിനെനുസരിച്ചു കുട്ടുകയോ കുറയ്ക്കുകയോ ചെയാം )
വെള്ളുത്തുള്ളി - 4-5 എണ്ണം തൊലികളഞ്ഞ്
ഉപ്പു ആവശ്യത്തിനു
വെളിച്ചന്ന ആവശ്യത്തിനു
മഞ്ഞൾ പൊടി ഒരുനുള്ളു
പച്ചമുളക് - 2 (ഇത് എരുവിനെനുസരിച്ചു കുട്ടുകയോ കുറയ്ക്കുകയോ ചെയാം )
വെള്ളുത്തുള്ളി - 4-5 എണ്ണം തൊലികളഞ്ഞ്
ഉപ്പു ആവശ്യത്തിനു
വെളിച്ചന്ന ആവശ്യത്തിനു
മഞ്ഞൾ പൊടി ഒരുനുള്ളു
പാവയ്ക്കാ കഴുകി നീളത്തിൽ അരിഞ്ഞു ഉപ്പും പച്ചമുളകും,വെള്ളുത്തുള്ളി ചതച്ചത് , ഒരു നുള്ള് മഞ്ഞൾപൊടിയും ചേർത്ത് വേവിച്ചു വെള്ളം വറ്റിച്ചു വെക്കുക (മഞ്ഞൾ പൊടി വിഷം എന്തെങ്കിലും ഉണ്ടെങ്കിൽ പൊക്കോട്ടെ ). ഇനി നമ്മുടെ ദോശ (കല്ല്) ചട്ടി ഇരുമ്പിന്റെ (ഇരുന്പ് ഇല്ലാത്തവർ നോണ്‍ സ്ടിച്ക് ഉപയോഗിചോള് പക്ഷെ ഇരുന്ബിന്റെ ദോശ ചട്ടിയനെങ്കിൽ സ്വാദ് കുടും ) എടുത്തു ഗ്യാസ് കത്തിച്ചു ദോശ ചട്ടി ചൂടാകുമ്പോൾ അതിലേക്കു വെളിച്ചന്ന കുറച്ചു നന്നായി ഒഴിച്ച് വേവിച്ചു വച്ച പാവയ്ക്ക അതിലേക്കു ഇട്ടു അടച്ചു വച്ച് FLAME സിം ആക്കുക. ഇടയ്ക്ക് ഇടയ്ക്ക് ഇത് ഒന്ന് മറിച്ച് ഇട്ടു കൊണ്ടിരിക്കുക ........കുറച്ചു സമയം എടുക്കും കരിയാതെ നോക്കണം ..........നൊന്സ്ടിക് തവയയാൽ പെട്ടെന് സരിയായി കിട്ടും പകേഷേ സ്വാദ് കുറയും........... വെളിച്ചന്ന വേണമെങ്കില ഒഴിച്ച് കൊടുകണം നല്ലവണ്ണം മൊരിഞ്ഞു വരുമ്പോൾ ഏകദേശം താഴെ കാന്നുന്ന പോലെ ആകും ...........നല്ല ടേസ്റ്റ് ആണ് .......നല്ല കുത്തരി .ചോറിന്റെ കൂടെ .............അമ്മ ഉണ്ടാക്കിയാൽ ഭയങ്കര സ്വാദ് ആണ് (പണ്ട് ചോറും കറികളും ഉണ്ടാക്കി അവസാനം വിറകടുപ്പിൽ കനാല് മാത്രം ഉണ്ടാകുമ്പോൾ ദോശ കല്ല് വച്ച് അതിലേക്കു പാവയ്ക്കാ വച്ച് അടച്ചു വക്കും അമ്മ ഇടയ്ക്ക് വന്നു ഒന്ന് അതി മറിച്ചിടും അതിന്റെ ടേസ്റ്റ് ഒന്ന് വേറ തന്നെ ആണ്.........)
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes