വെജിറ്റബിള്‍ സമോസ
By : Indu Jaison
നാലുമണി നേരത്ത് ചായയോടൊപ്പം കഴിക്കാന്‍ ഇതാ വെജിറ്റബിള്‍ സമോസ.

ചേര്‍ക്കേണ്ട ഇനങ്ങള്‍:

ഉരുളക്കിഴങ്ങ് 1/2 കിലോ
ബീന്‍സ് 100 ഗ്രാം
കാരറ്റ് 100 ഗ്രാം
പച്ചമുളക് 10 എണ്ണം
സവാള 4 എണ്ണം
ഇഞ്ചി ചതച്ചത് 1 കഷ്ണം
തക്കാളി അരിഞ്ഞത് 1 എണ്ണം
വെളുത്തുള്ളി ചതച്ചത് 1 അല്ലി
മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍
മല്ലിയില കുറച്ച്
മസാലപ്പൊടി 1 നുള്ള്
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് പാകത്തിന്
സമോസ ഷീറ്റ്

പാകം ചെയ്യേണ്ട വിധം:

സവാള തൊലി കളഞ്ഞ് നേര്‍മ്മയായി മുറിച്ച് കഴുകി ചെറുതായി അരിയണം. പിന്നീട് 2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് വഴറ്റണം.
ശേഷം പച്ചമുളക്, സവാള, ഇഞ്ചി, തക്കാളി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി, മല്ലിയില എന്നിവ ചേര്‍ത്ത് ഇളക്കുക.
ഇതില്‍ ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചത്, ബീന്‍സ്, ക്യാരറ്റ് എന്നിവ ചെറുതായി അരിഞ്ഞുവേവിച്ചത് എന്നിവ ചേര്‍ക്കുക.
5 മിനിറ്റ് ഇളക്കിയ ശേഷം മാറ്റി വെക്കുക .
പിന്നീട്സമോസ ലീഫ് മടക്കി അതില്‍ വഴറ്റി വെച്ചിരിക്കുന്ന ചേരുവ നിറച്ചു ചൂടായ എണ്ണയില്‍ ഇട്ടു വറുത്തു കോരുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post