ജിലേബി
By : Divya Ajith
ഇത്തവണ ദീപാവലിക്ക് എന്ത് സ്വീറ്റ് ഉണ്ടാക്കും എന്നു തല പുകഞ്ഞ് ഇരിക്കുവായിരുന്നു . മോൾക്ക്‌ സ്കൂളിൽ കൂട്ടുകാർക്കും കെട്ടിയോനു ഓഫീസിൽ സഖാക്കൾക്കും കൊണ്ടു പോണം , എന്നു വെച്ചാൽ കുറച്ചൊന്നും പോരാന്ന് അർത്ഥം . കൃഷ്ണ സ്വീറ്റ്സിലെ എല്ലാ മധുര പലഹാരങ്ങളെയും മനസ്സിൽ ധ്യാനിച്ച് ഞാൻ തുടങ്ങി, അതന്നെ നമ്മുടെ ജിലേബി .
ഉഴുന്ന് 1 1/2 കപ്പ്‌ 
എണ്ണ -- വറുക്കാൻ ആവശ്യത്തിനു
നെയ്യ് --- 3 ടേബിൾ
ഓറഞ്ച് യെല്ലോ ഫുഡ്‌ കളർ
പഞ്ചസാര 2 കപ്പ്‌
വെള്ളം 1 1/4 കപ്പ്‌
റോസ് എസ്സെൻസ്‌ 1 ടി സ്പൂണ്‍
സിപ്പെർ ബാഗ്‌
ഒന്നര കപ്പ് ഉഴുന്ന് വെള്ളമൊഴിച്ച് 3 മണിക്കൂർ കുതിർക്കാൻ വെക്കുക . കുതിർന്ന ഉഴുന്ന് വെള്ളം ചേർക്കാതെ കട്ടിക്ക് അരച്ചെടുക്കണം . ഇതിലോട്ടു കുറച്ച് കളർ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു വെക്കുക . ഒരു ഇനി ഷുഗർ സിറപ്പിന് വേണ്ടി ഒരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് കുറുക്കുക, ഇതിലോട്ടു റോസ് എസ്സെൻസും ഒരു നുള്ള് കളറും ചേർത്ത് സ്സ്റ്റൊവ് ഓഫ്‌ ചെയ്യാം.
ഒരു പരന്ന പാനിൽ എണ്ണയും നെയ്യും ചേർത്ത് ചൂടാക്കുക.അരച്ച് വെച്ച ഉഴുന്നു മാവു ഒരു സിപ്പെർ ബാഗിൽ നിറക്കുക , ഒരു ചെറിയ ദ്വാരം ഇട്ടു ,ചൂടായ എണ്ണയിൽ ഇഷ്ടമുള്ള ഷേപ്പിൽ പിഴിയാം . ജിലേബി തിരിച്ചിട്ടു വേകിച്ച് , എണ്ണയിൽ നിന്നു കോരി ഷുഗർ സിരപ്പിലേക്ക് ഇടാം . സിറപ്പിൽ നന്നായി കുതിർന്ന ശേഷം കോരി മാറ്റി , ചൂടോടെ കഴിക്കാം . തണുത്തിട്ടും കഴിക്കാട്ടോ .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post