മീൻ കറി.
By  : Meera Vinod

ഇന്ന് തിരുവനന്തപുരം സ്റ്റൈൽ മീൻ കറി ആണെ .അപ്പോ എല്ലാരും കരുതും വേറേം അറിയാന്ന് ഒന്നും അറിയില്ല ഈ അമ്മച്ചീടെ അടുക്കളയിൽ വന്നപ്പോയ പല തരത്തിലും മീൻ വക്കാം എന്നറിഞ്ഞേ. നമ്മൾ മിക്ക മീനിലും തേങ്ങ അരക്കും.ഇത് തേങ്ങ ചേർക്കാതെ വച്ച മീൻ കറി ആണ് 

അയല -1 കിലോ (4 എണ്ണം ആണ് ഞാൻ എടുത്തത്)

മുളകുപൊടി -2spoon
മല്ലി പൊടി - 1 spoon
മഞ്ഞള്പൊടി - കാൽ സ്പൂണ്
ഉലുവ പൊടി -കാൽ സ്പൂണ്
പുളി -ഒരു നെല്ലിക്ക വലുപ്പം
ചെറിയ ഉള്ളി -5 എണ്ണം (സവാള ഒന്നിന്റെ കാൽ ഭാഗം മതി)
പച്ചമുളക് -3
തക്കാളി -1 ചെറുത്
മുരിങ്ങക്ക - 1/2
ഇഞ്ചി -ഒരു ചെറിയ പീസ്

ഒരു ചീനച്ചട്ടി ചൂടാക്കി മുളകുപൊടി, മല്ലി പൊടി, ഉലുവ പൊടി ഇവ ഇടുക മഞ്ഞള് പൊടി ഞാൻ ചൂടാക്കിയില്ല അമ്മാമ്മ അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട് മഞ്ഞള് ചൂടാക്കിയാല് ഭാര്യയും ഭർത്താവും അടിയാവും എന്ന് വെറുതെ റിസ്ക്ക് എടുക്കാന് വയ്യ മഞ്ഞള് പിന്നെ ചേർക്കാം .ചെറു തീയിൽ വച്ച് ചൂടാക്കി ചുവപ്പു നിറം മാറുന്നതും തീ അണക്കുക .ചൂട് മാറുമ്പോൾ ജാറിൽ ചൂടാക്കിയ പൊടികളും മഞ്ഞള് പൊടി ഉള്ളി ഇഞ്ചി ,പുളി എന്നിവ ഉപ്പും വെള്ളവും ചേർത്തു അരക്കുക. ഒരു മൺചട്ടി എടുത്തു ഈ അരപ്പ് 1 കപ്പ് വെളളത്തില് കലക്കുക .പച്ചമുളക് രണ്ടായി കീറിയത് ,തക്കാളി, മുരിങ്ങക്ക എന്നിവ ഇട്ടു കഴുകി വച്ച മീന് ചേര്‍ക്കുക. തിളക്കും വരെ ഹൈ ഫ്ലൈമിലിടുക.അതു കഴിഞ്ഞു ലോ ഫ്ലൈമിലിടുക. ഉപ്പ് കുറവാണേല് ചേർക്കാം. വേണേണൽ വെന്തു കഴിഞ്ഞ് വെളിച്ചെണ്ണ ചേർക്കാം. കടുക് വറുക്കുകയും ചെയ്യാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post