1 kg നല്ല നാടൻ ഏത്തക്കായ പഴം പുഴുങ്ങിയെടുത്ത് , അതിലെ നാരും കുരുവും കളഞ്ഞ് മിക്സിയിൽ ഒന്നുടച്ചെടുക്കുക. പാനിൽ ഒരു 2 ടേബിൾ സ്പൂൺ നെയ്യൊഴിച്ച് ഏത്തയ്ക്ക അടിച്ചത് ചേർത്ത് വഴറ്റാം . ഇടയ്ക്കിടയ്ക്ക് അൽപം നെയ്യൊഴിച്ചുകൊടുകാം , ഒന്നു വരണ്ട് ബ്രൗൺ കളറാകുമ്പോൾ ഒരുരുള ശർക്കര ഉരുക്കി അരിച്ചെടുത്തത് ഒഴിച്ച് ഒന്ന് ഇളക്കിക്കൊടുക്കാം . ഇതൊന്ന് തിളച്ച് കഴിഞ്ഞാൽ , മൂന്നാം പാൽ ചെർത്ത് ഒരു 5മിനിറ്റ് ഇളക്കിക്കൊടുക്കുക. തുടർന്ന് രണ്ടാം പാലും കൂടി ചേർത്ത് വെള്ളം വറ്റിയ്ക്കാം .
തീ ഓഫ് ചെയ്ത് ഒന്നാം പാലും ഏലയ്ക്ക പൊടിച്ചതും കൂടി ചേർത്ത് ഇളക്കി വയ്ക്കുക . ആറിക്കഴിയുമ്പോൾ , നെയ്യിൽ വറുത്തുകോരിയ നട്സും , കിസ്മിസും ചേർത്താൽ പായസം റെഡി
(തേങ്ങാ ചെറിയ കൊത്തായി നുറുക്കിയത് നെയ്യിൽ വറുത്തെടുത്തത് ചേർത്താലും മതി . നിങ്ങളുടെ ഉചിതം പോലെ .)
1 kg പഴത്തിനു 1 തേങ്ങയുടെ പാൽ മതിയാകും .
By: Maria Jay

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes