മീൻ കറി റീലോഡഡ്
By : Sherin Mathew
ഇപ്പൊ ഞങ്ങടെ വീട്ടിലെ ഒരു പൊതു സ്വഭാവം മനസ്സിലായല്ലോ?
മീനാണ് താരം - പക്ഷെ പുതിയ പുതിയ കുപ്പികളിൽ പകർന്നു കൊടുക്കണം എന്ന് മാത്രം.
മീനാണ് താരം - പക്ഷെ പുതിയ പുതിയ കുപ്പികളിൽ പകർന്നു കൊടുക്കണം എന്ന് മാത്രം.
ഇന്നത്തെ കുപ്പി ഇതാ -
2 ടേബിൾ സ്പൂണ്‍ മല്ലിപൊടി, 1/2 ടി സ്പൂണ്‍ മഞ്ഞള്പൊടി, 1/2 ടി സ്പൂണ്‍ മുളക്പൊടി, 1/4 ടി സ്പൂണ്‍ കുരുമുളക്പൊടി, 6 പച്ചമുളക് കീറിയത് (എരിവു കൂടുതൽ വേണ്ടവർ 2 എണ്ണം കൂടി കൂടുതൽ ചേർക്കുക), 1/2 ഇഞ്ച് ഇഞ്ചി ചതച്ചത്, 3 (വലുത് 3 , ചെറിയത് 6) വെളുത്തുള്ളി ചതച്ചത്, കുടംപുളി 1 വലിയ ചുള, കറിവേപ്പില ഒരു തണ്ട്, വെള്ളം ആവശ്യത്തിനു, ഉപ്പു ആവശ്യത്തിനു
ഒരു ചട്ടിയിൽ ഇതെല്ലം കൂടി അടുപ്പത്ത് വച്ച് തിളക്കുമ്പോൾ അതിലേക്കു മീൻ ചേർക്കുക (ഈ കറിയിലെ ഹീറോ 1/2 കിലോ വറ്റയാണ്).
മീൻ വെന്തു ചാറ് കുറുകി വരുമ്പോൾ 1 വലിയ തക്കാളി കഷണിച്ചത് ചേർക്കുക.
തക്കാളി ഒന്ന് വെന്താൽ 3 ടേബിൾ സ്പൂണ്‍ കോക്കനട്ട് പൌഡർ അല്പം വെള്ളത്തിൽ കലക്കി കറിയിലേക്ക് ചേർത്ത്, ചട്ടി കൈയ്യിലെടുത് ചുറ്റിച്ചു എല്ലാം യോജിപ്പിക്കുക
ചീനച്ചട്ടിയിൽ 2 ടേബിൾ സ്പൂണ്‍ വെളിച്ചെണ്ണയിൽ ഉലുവ, കടുക്, കൊച്ചുള്ളി വറ്റൽമുളക് കറിവേപ്പില എന്നിവ മൂപ്പിച്ചു കറിക്ക് മേലെ ഒഴിച്ച് താളിക്കുക
ഇനിയും മറ്റൊരു പുതിയ കുപ്പിയുമായി ഞാൻ വരും - നോക്കിക്കോ!!
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes