വെള്ളരിക്കാ പച്ചടി
By : Dhanya MT

വെള്ളരിക്ക ചെറുത് -1
പച്ചമുളക്-4
നാളികേരം ചിരകിയത്-1 കപ്പ്
കട്ടതൈര്-1 കപ്പ്
കടുക്-1 ടീസ്പൂണ്‍
കറിവേപ്പില, കടുക്, ഉണക്കമുളക്-വറുത്തിടാന്‍ ആവശ്യമായത്

വെള്ളരിക്ക ചെറിയ കഷണങ്ങളാക്കി മുറിച്ച് അതിലേക്ക് പച്ചമുളക് കീറിയിട്ടതും ഉപ്പും ചേര്‍ത്ത് കുറച്ചു വെളളമൊഴിച്ച് വേവിക്കുക. വെള്ളം വളരെ കുറച്ചേ ഒഴിക്കാവൂ. വേവിക്കുമ്പോള്‍ വെള്ളം മുഴുവനും വറ്റിച്ചെടുക്കണം. വെള്ളരിക്ക വെന്തു കഴിഞ്ഞാല്‍ തീ ഓഫ് ചെയ്യാം. നാളികേരവും 1 ടീസ്പൂണ്‍ കടുകും നല്ല മയത്തില്‍ അരച്ച് വേവിച്ച വെള്ളരിക്കയില്‍ ചേര്‍ക്കണം. അരപ്പ് ചേര്‍ക്കുമ്പോള്‍ തീ കത്തിക്കേണ്ട ആവശ്യമില്ല. ഒന്നു തണുത്തു കഴിഞ്ഞാല്‍ ഇതിലേക്ക് കട്ടതൈര് ചേര്‍ത്ത് ഇളക്കുക. ഇനി കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ വറുത്തിട്ട് ഉപയോഗിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post