ബട്ടൂര
By : Sherin Mathew
വാ പിള്ളേരെ നമ്മുക്ക് കഞ്ഞീം കറീം കളിക്കാമേ!
അജേഷും, റിച്ചും വീട് കെട്ടി കഴിഞ്ഞിട്ടില്ല - മേശ്രിമാര് അത്ര പോര!
അനുവും ആഷയും തോട്ടിൽ വെള്ളം കോരാൻ പോയേക്കുന്നു (അവളുമാരെ പരുന്ത് റാഞ്ചിയോ ആവോ!!)
മഞ്ജുപെണ്ണ് ചട്ടീം കലോം തേച്ചു മെഴക്കുന്നു (കാക്ക ഇതിനേക്കാൾ നന്നായി കലം തേക്കും!!)
അമ്പിളികൊച്ചു കപ്പികൊമ്പിൽ കെട്ടിയ തൊട്ടിലിൽ ഉറങ്ങുന്നു - ഒന്നും അറിയേണ്ടല്ലോ, ഉറങ്ങുക, ഉണർന്നിരിക്കുമ്പോ തൊള്ളകീറി കരയുക, വയറു നിറച്ചു തട്ടുക, പിന്നേം ഉറങ്ങുക - ഇത് തന്നെ പണി
അല്ലാത്ത സമയം മുഴുവൻ ജേതാവിന്റെ കൂട്ട് ആരുടെയെങ്കിലും തോളത്തു കേറി "ഇതെല്ലാം ഞാനാ ഭരിക്കുന്നെ" എന്ന മട്ടിൽ ഇരുന്നാൽ മതിയല്ലോ. നിലത്തു വെച്ചാൽ അപ്പോൾ എട്ടു ദിക്കും പൊട്ടി കാറും.
വീട്ടിലെ കാർന്നോരു മനോജ് (എന്റെ മാപ്പിളക്കാരൻ) ഒരു മണിക്കൂറായി മൂന്നു കല്ലുമായി മല്ലിട്ട് അടുപ്പുണ്ടാക്കാൻ ശ്രമിക്കുന്നു - ഭാവിയിൽ ആരാവാനാ ഇഷ്ടം എന്ന് ചോദ്യത്തിനു അവനൊരൊറ്റ മറുപടിയെ ഉള്ളൂ - എഞ്ചിനീയർ (നടന്നത് തന്നെ)
അവന്റെ ഒരേ ഒരു കെട്ടിയോൾ, ഞാൻ, ലവന്മ്മാര് വീട് കെട്ടി തീർത്തിട്ട് വേണം ഭരണം തുടങ്ങാൻ. എന്തെല്ലാം പണിയാ
മനോജപ്പാപ്പന് ചായ ഉണ്ടാക്കണം - ഏത്തക്ക ബോളി ഉണ്ടാക്കണം, പിള്ളേർക്ക് ചോറും കറീം വെക്കണം, ലവളുമാരെ (അനൂനേം ആഷേനേം) താമസിച്ചതിനു തല്ലി കൊല്ലണം.
പാത്രം വെളുക്കാത്തത്തിനു മന്ജൂന്റെ ഉരം നുള്ളി പറിക്കണം (നത്തൂനാ - മനോജിന്റെ പെങ്ങളേ, റിച്ചിനൊരു (എന്റെ ആങ്ങള) നോട്ടമില്ലാതെയില്ല) - ഹോ ഇന്നൊന്നും തീരത്തില്ല ജോലി gasp emoticon gasp emoticon
ഇതൊന്നും പോരഞ്ഞിട്ട് ആ പോട്ടത്തിൽ കാണുന്നില്ലേ - ബട്ടൂര പോലും ബട്ടൂര!! പൂരി അല്ലാതെന്താ? (ശ് ശ് പക്ഷെ അല്ല കേട്ടോ - പുഞ്ഞം കാണിക്കണ്ട) ഇനി അത് ഉണ്ടാക്കണം. devil emoticon
എന്നാൽ പിന്നെ വീട് കെട്ടി അടുപ്പും കൂട്ടി കഴിയുമ്പോഴേക്ക് മാവ് കുഴച്ചു വെക്കാം - അത്രേമെങ്കിലും സമയം ലാഭിക്കാം
ഗോതമ്പ് മാവ് - 1 ടി കപ്പ്
മൈദാ മാവ് - 1 ടി കപ്പ്
നെയ് - 2 ടേബിൾ സ്പൂണ്‍
കട്ടതൈര് - 1/2 കപ്പ്
പഞ്ചസാര - 2 ടേബിൾ സ്പൂണ്‍
യീസ്റ്റ് - 2 നുള്ള് അല്പം ചൂട് വെള്ളത്തിൽ (ചൂട് കൂടരുതേ) അലിയിച്ചു എടുത്തത് (സോഡാ പൊടി ആയാലും മതിയെ)
ഉപ്പു - 1/2 ടി സ്പൂണ്‍
നന്നായി തിരുമ്മി ചേർത്ത് അല്പം വെള്ളം ചേർത്ത് മയത്തിൽ കുഴച്ചു ഉരുട്ടി മാവിന് പുറത്തു ഈർപ്പം നില്ക്കാൻ വെള്ളം കൊണ്ട് തട്ടി പൊത്തി വെക്കുക - ഒരു നനഞ്ഞ വൃത്തിയുള്ള വോയിൽ തുണി കൊണ്ട് മൂടിയാലും മതി
ഏറ്റവും കുറഞ്ഞത് ഒരു 5 മണിക്കൂർ എങ്കിലും ഇരിക്കണം
ഇനി ചെറിയ ഉരുളകൾ ഉരുട്ടി അത് പരത്തി എടുത്ത് എണ്ണയിൽ വറുത്തു കോരാം.
ബട്ടൂര റെഡി
ചന
ചന എന്ന് പറഞ്ഞാൽ വെള്ള കടല - നിങ്ങളുടെ ഇഷ്ടം പോലെ ഏതു രീതിയിലും ഇത് വയ്ക്കാം
ഈ കറി വച്ചത് സാധാരണ വറുത്തരച്ച രീതിയിൽ - അത് നിങ്ങൾക്കറിയാമല്ലോ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes