സ്ട്രോങ്ങ്‌ ടീ - 
*************************
ബിരിയാണിയും സദ്യയും കോഴിക്കറിയും മാത്രമല്ല ,ക്ഷീണമകറ്റി ഫ്രഷ്‌ ആകുവാൻ നമ്മൾ ആസ്വദിച്ചു കുടിക്കുന്ന "സ്ട്രോങ്ങ്‌ ചായ" ഉണ്ടാക്കുന്നതും ഒരു കലയാണ് .... അടുക്കളയിൽ കയറി വലിയ പരിചയമില്ലാത്ത സ്ത്രീകളുടെ പേടി സ്വപ്നമാണ് ചിലപ്പോൾ ഈ ചായ ....ഇതാ ഒരു സിമ്പിൾ ആൻഡ് കിടിലം സ്ട്രോങ്ങ്‌ ടീ റെസിപ്പി ..

ഒരു കപ്പ്‌ ചായക്ക് വേണ്ട സാധനങ്ങൾ -

പാൽ - തിളപ്പിച്ചത് മുക്കാൽ കപ്പ്
വെള്ളം - തിളപ്പിച്ചത് മുക്കാൽ കപ്പ്
പഞ്ചസാര - ഒരു സ്പൂണ്‍
തേയില - ഒരു സ്പൂണ്‍
മുളക് പൊടി - രണ്ടു നുള്ള്
ഗരം മസാല പൊടി - ഒരു നുള്ള്

ഉണ്ടാക്കുന്ന വിധം -

ഒരു പാത്രത്തിൽ പാലും വെള്ളവും ഒഴിക്കുക ,ഹൈ ഫ്ലെയിം തീയിൽ വേണം വയ്ക്കാൻ , ഏകദേശം തിളയ്ക്കാറാകുമ്പോൾ പഞ്ചസ്സാര ഇടുക ,പിന്നെ തേയിലയും. തിളച്ച് പാല് പൊന്തി വരുമ്പോൾ തീ കുറയ്ക്കുക, ഒരു സ്പൂണ്‍ എടുത്ത് നന്നായി വട്ടത്തിൽ ഇളക്കുക ,പിന്നെ വീണ്ടും തീ കൂട്ടി തിളപ്പിച്ച്‌ സ്പൂണ്‍ കൊണ്ട് ഇളക്കുക ,വീണ്ടും തീ കുറയ്ക്കുക , പാലും വെള്ളവും മധുരവും കടുപ്പവും എല്ലാം നന്നായി കുറുകാൻ വേണ്ടിയാണു ഇങ്ങനെ ചെയ്യുന്നത് ,ഇനി മുളക് പൊടിയും ഗരം മസാല പൊടിയും ചേർക്കാം ,ഒന്നൂടെ സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കി തീ കൂട്ടി തിളപ്പിക്കുക ,പിന്നെ കുറഞ്ഞ തീയിൽ ഒരു പത്തു സെക്കണ്ട് വയ്ക്കുക , ഇനി തീയണച്ച് മറ്റൊരു പാത്രത്തിലേക്ക് അരിപ്പ വയ്ച്ചു ചായ ഉഴിക്കുക ,പിടിയുള്ള ഒരു വലിയ സ്റ്റീൽ മഗ് എടുത്ത് ചായ അതിലേക്ക് ഉഴിച്ചു നന്നായി പതപ്പിക്കുക ,ഇത് മൂന്നു നാല ആവർത്തി ചെയ്യണം ,ചായ കപ്പിലേക്ക് ഉഴിക്കുമ്പോൾ മുകളിൽ പതഞ്ഞും അടിയിൽ കുറുകിയും ഇരിക്കണം അപ്പോഴേ ചായ ചായയകുള്ളൂ ...ജോലിയുടെ ടെൻഷൻ മാറാനും ഉറക്കച്ചടവ് മാറാനും ഒക്കെ ബെസ്റ്റ് ആണ് ഈ ചായ.

ഒരു കാര്യം ശ്രദ്ധിക്കുക - മുളകിന്റെയും ഗരം മസാലയുടെയും ടേസ്റ്റ് മുന്നിട്ട് നിൽക്കരുത് , ചായ കുടിക്കുന്ന ഒരാൾക്ക് മനസ്സിലാവരുത് എന്ത്‌ മന്ത്രമാണ് ഇതിൽ ചേർത്തിരിക്കുന്നത് എന്ന്. 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post