FLOATING ISLAND (dessert)
By : Shebi Shabna
ആവിശ്യമുള്ള ചേരുവകൾ :
പാൽ 2 കപ്പ്
എഗ്ഗ് 4 എഗ്ഗ് (വൈറ്റ്, യോൾക്ക് വേർതിരിച്ചു വെക്കുക )
പഞ്ചസാര 3/4 കപ്പ് ( 1/ 2 + 1/ 4 കപ്പ് )
വാനില എസ്സൻസ് - 2 ടീസ്പൂണ്‍
ഉപ്പ് - ഒരു നുള്ള്
ഉണ്ടാക്കുന്ന വിധം :
ഐലൻഡ് :
എഗ്ഗ് ബീറ്റ് ചെയ്തെടുക്കാനുള്ള ഒരു ബൌൾ ഒട്ടും വെള്ള മയം ഇല്ലാതെ ഒരു തുണി കൊണ്ട് തുടക്കുക.4 എഗ്ഗ് വൈറ്റ് ബീറ്റ് ചെയ്തു 1/ 4 കപ്പ് പഞ്ചസാര ചേർത്ത് ക്രീം പോലെയാക്കുക .(ഓവർ ബീറ്റ് ചെയ്യരുത് )ഇതോടപ്പം മറ്റൊരു ബൌളിൽ സ്റ്റൊവിൽ പാൽ തിളക്കാൻ വെക്കുക .തിളച്ച പാലിലേക്ക് എഗ്ഗ് ബീറ്റ് ചെയ്തെടുത്ത ക്രീം വലിയ ടീസ്പൂണ്‍ കൊണ്ട് കോരി തിളയ്ക്കുന്ന പാലിൽ ഇട്ടു വേവിച്ചെടുക്കുക .വെന്താൽ മറ്റൊരു പാത്രത്തിലേക്ക് കോരി മാറ്റുക .ശേഷം ഫ്രിഡ്ജിൽ വെക്കുക .
ക്രീം :
മുട്ടയുടെ മഞ്ഞ 1 / 2 കപ്പ് പഞ്ചസാര ചേർത്ത് നന്നായി യോജിപ്പിച്ച് ശേഷം 1/ 4 കപ്പ് പാൽ കൂട്ടി യോജിപ്പിച്ച് ബാക്കി പാലുമായി യോജിപ്പിച്ച് അടുപ്പിൽ വെച്ചിളക്കി അധികം കട്ടിയാവാതെ വാങ്ങുക .ശേഷം വാനില എസ്സൻസ് ചേർത്തിളക്കുക .ഇത് തണുത്ത ശേഷം മൂടി വെച്ച് ഫ്രിഡ്ജിൽ വെക്കുക .
വെബ് :
പഞ്ചസാര 1 കപ്പ്
വെള്ളം 3 / 4 കപ്പ്
അടുപ്പിൽ പഞ്ചസാര വെള്ളം ചേർത്ത് വെച്ച് ഇളക്കാതെ പഞ്ചസാര ലായനി തിളച്ചു പാത്രത്തിന്റെ സൈഡിലോ നടുവിലോ ബ്രൌണ്‍ കളർ ആവുമ്പോൾ അടുപ്പിൽ നിന്നും വാങ്ങി ചെറുതായി തണുത്താൽ ഒരു പരന്ന പാത്രത്തിലോ ബൌളിലോ ബട്ടർ തടവി അതിന്റെ മുകളിൽ ഒരു ടീസ്പൂണ്‍ കൊണ്ട് ഒഴിച്ച് വെബ് ആക്കുക ./ പാചുമെന്റ് പേപ്പറിൽ
4/ 6 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് ശേഷം പുറത്തെടുത് ഒരു പുടടിംഗ് ബൌൾൽ ക്രീം ഒഴിച്ച് ശേഷം നടുവിൽ ഐലാൻഡ് വെച്ച് മുകളിൽ വെബ് വെച്ച് ടെകറേറ്റ് ചെയ്യുക .
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes