മസാല ദോശ ( masala dosa)
By : Sharna Lateef
രണ്ടു ദിവസമായിട്ടു മോന് ഒരേ വാശി ..അവനു മസാല ദോശ ഉണ്ടാക്കി കൊടുക്കാൻ .അതും ചുവന്ന കളർ ലെ മസാല തന്നെ വേണമെന്ന് .നിരുപദ്രവമായ കാര്യമല്ലേ ...ആയികൊട്ടെന്നു ഞാനും വെച്ചു . restaurant ലെ പോലെ അത്രേം
വലുതല്ലെങ്കിലും അത്യാവശ്യം വലിപ്പമുള്ള പാൻ ഉണ്ടെങ്കിൽ നമുക്ക് വീട്ടിൽ തന്നെ tasty ആയ മസാല ദോശ ഉണ്ടാക്കാം .ഞാൻ ഇവിടെ ബീട്രൂറ്റ് ,പൊട്ടറ്റൊ മസാല ആണ് ഉണ്ടാക്കിയിരിക്കുന്നത് .
ഉരുളകിഴങ്ങ് - 4 എണ്ണം
ബീട്രൂറ്റ് - 1 വലുത്
ഇതു രണ്ടും ഉപ്പു ചേർത്ത് പുഴുങ്ങി പൊടിക്കുക .അതല്ലെങ്കിൽ തൊലി കളഞ്ഞു പീസ് ആക്കി വെള്ളം ചേർത്ത് വേവിച് ഉടച്ചു വെക്കണം .( രണ്ടും രണ്ടു ബൌൾ ലാക്കി വെക്കുക )
നീളത്തിൽ അരിഞ്ഞ സവോള - 2
ചെറുതായി അരിഞ്ഞ പച്ചമുളക് - 4 എണ്ണം
ഇഞ്ചി കൊത്തിയരിഞ്ഞത് - 1 കഷ്ണം
ഉഴുന്ന് പരിപ്പ് - 1 സ്പൂണ്‍
ജീരകം - അര ടി സ്പൂണ്‍
മല്ലിപ്പൊടി - 1 ടി സ്പൂണ്‍
മുളകുപൊടി - അര ടി സ്പൂണ്‍
ഗരം മസാല - 1 ടി സ്പൂണ്‍
മഞ്ഞൾപ്പൊടി - അര ടി സ്പൂണ്‍
കറി വേപ്പില
മല്ലിയില
ഉപ്പു
പാനിൽ 2 സ്പൂണ്‍ ഓയിൽ ഒഴിച് ചൂടാവുമ്പോൾ കടുക് വറക്കുക .ഉഴുന്ന് പരിപ്പ് ,ജീരകം ചേർത്ത് മൂപ്പിച്ചതിനു ശേഷം സവോള ,പച്ചമുളക് ,ഇഞ്ചി ,കറി വേപ്പില ചേർത്ത് നന്നായി വഴറ്റുക .അതിനു ശേഷം പൊടികൾ എല്ലാം ചേർത്ത് കരിഞ്ഞു പോവാതെ നന്നായി വഴറ്റണം .ഉടച്ച ബീട്രൂറ്റ് ചേർത്ത് അതിന്റെ പച്ച മണം പോവുന്നത് വരെ നന്നായി വഴറ്റുക .കിഴങ്ങ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം മല്ലിയില ചേർത്ത് തീ ഓഫ് ചെയ്യുക .( ലാസ്റ്റ് അര ടി സ്പൂണ്‍ നാരങ്ങ നീര് ചെർക്കുന്നത്: നല്ലതാണ് ) ഇനി ഓരോ ദോശയും നേർമ്മയായി പരത്തി അതിൽ ഇത്തിരി ഒഇലൊ ,നെയ്യോ ചേർത്ത് നടുക്ക് ഫില്ലിംഗ് വെച്ച് മടക്കിയെടുക്കുക .ചൂടോടെ കഴിക്കുക ..അപ്പോൾ ഇനി സന്ധിക്കും വരേയ്ക്കും വണക്കം ..

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes