*******************
മട്ടൻ - 1/2 കിലോ
സവാള - 2
തക്കാളി - 2
മഞ്ഞൾ പൊടി - 1/4 ടീ സ്പൂണ്‍
മുളക് പൊടി - 2 ടീ സ്പൂണ്‍
മല്ലി പൊടി - 1 ടീ സ്പൂണ്‍
വെളുത്തുള്ളി - 4
ഇഞ്ചി -ചെറിയ കഷണം
കുരുമുളക് പൊടി - 1/2 ടീ സ്പൂണ്‍
ഒരു ടീ സ്പൂണ്‍ എണ്ണയിൽ ഉള്ളിയും ,തക്കാളിയും വഴറ്റി 1/2 കപ്പ് വെള്ളം ചേർത്ത് അരച്ച് എടുക്കുക.കുക്കെരിൽ 2 ടേബിൾ സ്പൂണ്‍ എണ്ണ ചേർത്ത് മട്ടൻ വഴറ്റുക. ഉള്ളി തക്കാളി പേസ്റ്റ് , 1.5 കപ്പ് വെള്ളം, ഉപ്പു ചേർത്ത് വേവിക്കുക.വെന്ത ശേഷം മുളക് , മല്ലി , മഞ്ഞൾ പൊടികൾ ചേർത്ത് തിളപ്പിക്കുക.എണ്ണ തെളിയുമ്പോൾ ഓഫ് ചെയ്യുക. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി 1/4 ടീ സ്പൂണ്‍ ജീരകം ,4 ഗ്രാമ്പു ,1 കഷണം പട്ട ,2 തക്കോലം , 1/2 ടീ സ്പൂണ്‍ പേരും ജീരകം ഇവ ഓരോന്നായി ചേർക്കുക. കൊത്തിയരിഞ്ഞ ഇഞ്ചി,വെളുത്തുള്ളി ചേർത്ത് ഇളക്കുക.കറി വേപ്പില ചേർത്ത് വറുത്ത ശേഷം വേവിച്ച മട്ടൻ ചേർക്കുക.ഒരു കപ്പ് വെള്ളം കൂടി ചേർത്ത് തിളപ്പിക്കുക. കുരുമുളക് പൊടി ചേർക്കുക.എണ്ണ തെളിയുമ്പോൾ മല്ലിയില ചേർത്ത് ഓഫ് ചെയ്യുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes