Recipe of a Simple but Power full Chutney
By: Bineesh Babu

1. വെളുത്തുള്ളി - 2 വലിയ കുടം
2. കടലപ്പരിപ്പ്‌ - ഒരു കൈക്കുടന്ന
3. വറ്റൽ മുളക്‌ - 10 എണ്ണം.
4. സവാള - ഇടത്തരം വലുത്‌ ഒന്ന്
5. പഴുത്ത തക്കാളി - 2 എണ്ണം
6. എള്ളെണ്ണ - ആവശ്യത്തിന്‌
7. ഉപ്പ്‌ - രുചിക്ക്‌ അനുപാതികമായി!

തയ്യാറാക്കുന്ന വിധം

ഒരു നോൺ സ്റ്റിക്‌ പാനിൽ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോൾ പരിപ്പ്‌ , സവാള, വെളുത്തുള്ളി, മുളക്‌, തക്കാളി എന്നുവ ഇതേ ക്രമത്തിൽ വെവേറെ വറുത്ത്‌ കോരുക!
അതെന്താ ഒന്നിച്ചിട്ട്‌ വേവിച്ചാൽ എന്ന് ചോദിച്ചാൽ ...
എല്ലാത്തിനും അതിന്റേതായ വേവുണ്ട്‌ ദാസാ...!
ചൂടാറിയ ശേഷം ആവശ്യത്തിനു ഉപ്പും എണ്ണയും ചേർത്ത്‌ നന്നായി അരച്ചെടുക്കുക!
ദോശ ഇഡിലി എന്നിവയ്ക്കൊപ്പം കഴിക്കാവുന്ന രുചിയുള്ള ചട്നി തയ്യാർ!!
അതെ ചട്നി വളരെ സിമ്പിൾ ആണ്‌
പവർ ഫുള്ളും

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post