രുചികരമായ പീച്ചിങ്ങ മസാല ഫ്രെെ
By : Nalini Govind
ആവശ്യമായ ചേരുവകള്‍
പീച്ചിങ്ങ = 4 ഇടത്തരം
നിലകടലയൂം ഉഴുന്നുപരിപ്പും സമം വറുത്ത്പൊടിച്ചത്=1 1/2 Table spoon
ഉള്ളി = 3 ചെറുതായി മുറിച്ചിത്
തക്കാളി = 3 എണ്ണം
മല്ലി പൊടി = 1/2 Table spoon
ഗരംമസാല പൊടി = 1/2 T spoon
വെളുത്തുള്ളി ഇഞ്ചി പേസ്ററ് = 1 1/2 Table spoon
മുളക്പൊടി = 1 1/2 T spoon
മഞ്ഞള്‍പൊടി = 1/2 T spoon
എണ്ണ = 2 Table spoon
കടുക്
വറമുളക്
ജീരകം =1/2 T spoon
കറിവേപ്പില
ഉപ്പ്
കസൂരിമേത്തി
തയ്യാറാക്കുന്നവിധം
വറുത്ത് പൊടിച്ച പൊടി, മുളക് പൊടി,മല്ലിപൊടി,ഗരം മസാലപൊടി,തക്കാളി,
കുറച്ച് ഉപ്പ് ചേര്‍ത്ത് നന്നായി അരയ്ക്കുക. പീച്ചിങ്ങ 2 ഇഞ്ച് നീളത്തില്‍ മുറിയ്ക്കുക.
അററം പിളരാതെ നാലായി കീറുക (ഫോട്ടോയില്‍ കാണുന്നത് പോലെ ) കടായി അടുപ്പി
ല്‍ വെച്ച് എണ്ണ ഒഴിച്ച് കടുക്,മുളക്,ജീരകവും ഇട്ട് പൊട്ടിയതിന് ശേഷം ഉള്ളി ഇട്ട്
വഴറ്റുക. വെളുത്തുള്ളി ഇഞ്ചി പേസ്ററ് ഇട്ട് പച്ചമണം മാറുന്നതു വരെ ഇളക്കുക.
പിന്നെ വേപ്പില മഞ്ഞള്‍ പൊടി ചേര്‍ക്കുക. പിന്നീട് മുറിച്ച് വെച്ച പീച്ചിങ്ങ ഇട്ട് ആവശ്യ
ത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. 1/2 glass വെള്ളം ഒഴിച്ച് ചെറുതീയ്യില്‍
വേവിക്കുക. വെന്ത ശേഷം അരച്ചു വെച്ച അരപ്പ് ചേര്‍ത്ത് നന്നായി ഇളക്കി ആവശ്യ
മുള്ള വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. കുറച്ച് കസൂരിമേത്തിയും ചേര്‍ത്ത് ഇറക്കി
വെക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post