കോളിഫ്ലവർ മന്ജൂരിയൻ
By Hansy Shameer
കോളിഫ്ലവർ 1 ചെറുത്
സബോള 2
കാപ്സികം 1
പച്ചമുളക് 2
ഇഞ്ചി വെള്ളുള്ളി പേസ്റ്റ് 11/2സ്പൂണ്‍
സോയ സോസ് 2 സ്പൂണ്‍
ടൊമാറ്റൊ സോസ് 11/2 സ്പൂണ്‍
ചില്ലി സോസ് 1 സ്പൂണ്‍
പെപ്പെർ പൌഡർ 1 സ്പൂണ്‍
മുളകുപൊടി 11/2 സ്പൂണ്‍
മൈദാ 1ടേബിൾസ്പൂണ്‍
കോണ്‍ഫ്ലോർ 3ടേബിൾസ്പൂണ്‍
സാൾട്ട്
സെലറി
കളർ

ആദ്യം കോളിഫ്ലവർ ഇതളുകളായി അടർത്തി ഉപ്പും ചേർത്ത് ഒന്ന് തിളപ്പിച്ചെടുക്കുക. അത് വെള്ളം വാലാൻ വെക്കുക. ഒരു ബൌൾ ഇൽ മൈദാ, കോണ്‍ഫ്ലോർ, 1 സ്പൂണ്‍ ചില്ലി പൌഡർ, കളർ, 1 സ്പൂണ്‍ സോയ സോസ് , 1/2 സ്പൂണ്‍ പെപ്പെർ പൌഡർ ,സാൾട്ട്, വാട്ടർ ചേര്ത്ത് ബാറ്റെർ തയ്യാറാക്കുക. ശേഷം കോളിഫ്ലവർ ഈ ബാറ്റെറിൽ മുക്കി ഫ്രൈ ചെയ്യുക. ഒരു പാൻ ചൂടാക്കി ഓയിൽ ഒഴിച്ച് ഇഞ്ചി വെള്ളുള്ളി പേസ്റ്റ് പച്ചമുളക് ഇട്ട് വഴറ്റുക. അതിലേക്ക് പച്ചമുളക് ,സബോള ചേർക്കുക. ഒന്നു വഴണ്ട ശേഷം കാപ്സികം ചേർക്കുക. ചെറുതായി വഴറ്റിയ ശേഷം ബാക്കി സോസുകൾ ഒഴിക്കുക. ബാക്കി പെപ്പെർ പൌഡർ ചേർക്കുക.കോളിഫ്ലവർ ചേർക്കുക. കുറച്ച് വെള്ളം ഒഴിക്കുക. ഒരു പാത്രത്തിൽ 1 സ്പൂണ്‍ കോണ്‍ഫ്ലോർ, 1/2 സ്പൂണ്‍ ചില്ലി പൌഡർ ഇവ കലക്കി ഒഴിക്കുക. കുറുകി വരുമ്പോൾ സെലറി കൂടി ചേർത്ത് തീ ഓഫ്‌ ചെയ്യുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post