ഇവിടെ ഈന്തപഴത്തിന്റെ സീസണ്‍ കഴിഞ്ഞു. അന്ന് മുതൽ കുറച്ചു juicy dates (മരത്തിൽ നിന്ന് നേരിട്ട് പരിച്ചതാണുട്ടൊ) ഫ്രിഡ്ജിൽ ഇരിക്കുന്നു. എന്നാൽ പിന്നെ കുറച്ചു അച്ചാരുന്ടാക്കിയാലോ?? എന്നാൽ ഇതാ പിടിച്ചോ....
ഈന്തപഴം അച്ചാർ
By : Lakshmi Ajith
ഒരു പാനിൽ കുറച്ചു (1/4 കപ്പ്) നല്ലെണ്ണ ഒഴിച്ച് അര ടീസ്പൂണ്‍ കടുകും ജീരകവും ഒന്നോ രണ്ടോ ഉണക്ക മുളകും ഇട്ടു പൊട്ടിക്കുക. അതിലേക്കു 1/2 ടീസ്പൂണ്‍ ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റ് ഇട്ടു വഴറ്റി അതിലേക്കു ഒരു 10-12 dates കുരു കളഞ്ഞു അരിഞ്ഞിടുക. നന്നായി വഴറ്റിയതിനു ശേഷം 2 സ്പൂണ്‍ മുളക് പൊടിയും 1/4 ടീസ്പൂണ്‍ കായപൊടിയും 1/4 ടീസ്പൂണ്‍ ഉലുവ പൊടിയും ഉപ്പും ചേർത്ത് വഴറ്റി അതിൽ 1/2 കപ്പ് വിനീഗർ ചേർത്ത് തിളപ്പിക്കുക. തീ ഓഫ് ചെയ്തു തണുത്താൽ കുപ്പിയിലാക്കി വയ്ക്കാം. പുളിയും മധുരവും നോക്കി ആവശ്യമെങ്കിൽ കുറച്ചു വാളം പുളിയും ശര്ക്കരയും ചേർത്ത് തിളപ്പിക്കുകയും ആവാം. എന്നാലും നല്ല സ്വാദാണ്. നിങ്ങളും ഉണ്ടാക്കി നോക്കില്ലേ.........

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes