നാടൻ പരിപ്പുവട.
By : Sree Harish
ഒന്നരക്കപ്പ് കടലപ്പരിപ്പ് കഴുകി മൂന്ന് മണിക്കൂർ കുതിർത്ത് ചതച്ചെടുത്തതിലേക്കു ഒരു ചെറിയ സവാളയും അഞ്ചു ചുവന്നുള്ളിയും മൂന്നു പച്ചമുളകും ഒരു ചെറിയ കഷ്ണം ഇഞ്ചിയും പൊടിയായി അരിഞ്ഞത് ചേർത്ത് ഒരു ടേബിൾ സ്പൂണ്‍ മുളക് പൊടിയും 1/2 ടി സ്പൂണ്‍ കായപ്പൊടിയും ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി കൈയ് വെള്ളയിൽ വെച്ച് ഒന്നു പരത്തി ചൂട് വെളിച്ചെണ്ണയിൽ വറുത്തെടുത്ത ഫസ്റ്റ് ക്ലാസ്സ്‌ പരിപ്പുവട. കൂടെ ചൂടുചായയും നല്ല സുന്ദരമായ മഴയും. ന്താ...ല്ലേ!!!
 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post