ഇതാ കേക്ക്
By : Sukumaran Nair
കേരളത്തിലെ ആദ്യ കേക്ക് പിറക്കുന്നത് ക്രിക്കറ്റിന്റെയും സർക്കസിന്റെയും ഈറ്റില്ലമായ തലശ്ശേരിയിലാണ് . അവിടത്തെ മമ്പള്ളി റോയൽ ബിസ്കറ്റ് ഫാക്ടറിലാണ് 1883 കേരളത്തിൽ ആദ്യം കേക്ക് ഉണ്ടാക്കിയത് . ഇന്നത്തെ പഴയ ബസ് സ്റ്റാൻഡിനു സമീപം മമ്പള്ളി ബാപ്പു സ്ഥാപിച്ച റോയൽ ബിസ്ക്കറ്റ് ഫാക്ടറി കേരളത്തിലെ ആദ്യത്തെ ബേക്കറിയാണ് . ഈസ്റ്റിന്ത്യാ കമ്പനിയിലെ ഉദ്യോഗസൗനായി തലശ്ശേരിയിലെത്തിയ ബ്രൗൺ സായ്പാണ് ഒരു ക്രിസ്മസ് കാലത്ത് കേക്ക് ഉണ്ടാകുന്ന വിധം മമ്പള്ളി ബാപ്പുവിന് പറഞ്ഞു കൊടുത്തത് . ഒരു ക്രിസ്മസ് കേക്ക് മാതൃകയായി കാണിച്ച് അതേ പോലെ പത്തെണ്ണം ഉണ്ടാക്കി നല്കാൻ ബാപ്പുവിനോട് ആവിശ്യപ്പെടുകയായിരുന്നു . മിച്ചം വന്ന കേക്ക് നാട്ടുകാർക്കു രുചിക്കാൻ നല്കി . തലശ്ശേരിക്കാർക്കു ബാപ്പുവിന്റെ കേക്ക് പെരുത്തിഷ്ടമായി . ഇവിടത്തെ ബ്രിട്ടീഷുകാർക്കിടയിലും മമ്പള്ളി കേക്ക് പെരുമ നേടി , അങ്ങനെ ബാപ്പുവിന് കേക്കുണ്ടാക്കൽസ്ഥിരം പണിയായി .പിന്നീട് ഇവിടെ നിന്നു കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും കേക്ക് പ്രചരിച്ചു .
ബട്ടർ കേക്ക്
| മൈദാ മാവ് ഒന്നര കപ്പ്
2 വെണ്ണ 125 ഗ്രാം
3 പഞ്ചസാര __ പൊടിച്ചത് __ ഒന്നേകാല് കപ്പ്
4 ബേക്കിങ് പൗഡർ ഒരു ടീ സ്പൂൺ
5 സോഡാ പൊടി കാല് ടീസ്പൂൺ
6 പാൽ മുക്കാൽ കപ്പ്
7 മുട്ട 3 എണ്ണ
8 വാനിലാ എസ്സൻസ് ഒരു ടീസ്പൂൺ
മൈദാ മാവ് സോഡാപ്പൊടി ,ബേക്കിങ് പൗഡർ എന്നിവ ഒന്നിച്ചാക്കി ഇടയുക . വെണ്ണയും പഞ്ചസാര പൊടിച്ചതും ഒന്നിച്ചാക്കി അടിച്ച് പതപ്പിക്കുക . ഇതിലേക്ക് മുട്ട പതപ്പിച്ചതും ചേർത്ത് വീണ്ടും പതപ്പിക്കുക , ഇതിലേക്ക് ഇടഞ്ഞു വച്ചി രിക്കുന്ന മാവും പാലും ഇടകലർത്തി ചേർത്ത് കട്ടയില്ലാതെ യോജിപ്പിക്കുക . അവസാനമായി എസ്സൻസും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തയ്യാറാക്കി വച്ചിരിക്കുന്ന കേക്ക് ടിന്നിൽ ഒഴിച്ച് I80 ചൂടിൽ അരമണിക്കൂർ ബേക്ക് ചെയ്യുക .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes