ചെമ്മീൻ തോരൻ
By : Muneera Saheer
1. ചെമ്മീന്‍ - 1 കപ്പ്
2. മുളക്പൊടി - 1/2 ടിസ്പൂൺ
3. മഞ്ഞൾപൊടി - 1 / 4 ടിസ്പൂൺ
4. വെളുത്തുള്ളി പേസ്റ്റ് - 1 ടിസ്പൂൺ
5. മല്ലി - 2 ടിസ്പൂൺ
6. ഉലുവ - 1/4 ടിസ്പൂൺ
7. വറ്റൽമുളക് - 2- 3 എണ്ണം
8. തേങ്ങ - 1/4 കപ്പ്
9. ഇഞ്ചി - 1ടിസ്പൂൺ (അരിഞ്ഞത് )
10. കടുക് - 1 ടിസ്പൂൺ
11. ഉള്ളി - 1 വലുത് (അരിഞ്ഞത് )
12. പുളി പിഴിഞ്ഞത് -2 ടിസ്പൂൺ
13. കറിവേപ്പില - 2 തണ്ട്
14. എണ്ണ - ആവശ്യത്തിന്
15. ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം :-
ചെമ്മീനിൽ മുളക്പൊടി, മഞ്ഞൾപൊടി, വെളുത്തുള്ളി പേസ്റ്റ് പുരട്ടി 10-15 മിനിട്ട് വെക്കുക.....
പാനിൽ മല്ലി, ഉലുവ, വറ്റൽമുളക് ഇട്ട് വറുക്കുക. തണുത്താൽ മിക്സിയിൽ ഇട്ട് കൂടെ തേങ്ങയും, (1ടേബിള്‍സ്പൂൺ തേങ്ങ മാറ്റി വെക്കുക. ) ഇഞ്ചിയും കുറച്ച് വെള്ളം ചേർത്ത് അരക്കുക. ( നന്നായി അരയരുത് )
പാനിൽ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിക്കുക. കറിവേപ്പില ചേർക്കുക. ഉളളി ഇട്ട് വഴറ്റുക. ഇളം ബ്രൗൺ നിറമായാൽ അരച്ച പേസ്റ്റ് ഇട്ട് നന്നായി വഴറ്റുക. മസാല പുരട്ടി വെച്ച ചെമ്മീനും പുളിവെള്ളം പിഴിഞ്ഞതും ഉപ്പും ചേര്‍ത്ത് യോജിപ്പിക്കുക.1 ടേബിള്‍സ്പൂൺ തേങ്ങയും ചെമ്മീന്‍ വേവാൻ ആവശ്യമായ വെളളവും ചേർത്ത് യോജിപ്പിച്ച് ചെറിയ തീയിൽ വേവിക്കുക. ചെമ്മീന്‍ വെന്താൽ അടുപ്പത്ത് നിന്ന് ഇറക്കി പാത്രത്തിലേക്ക് മാറ്റി മേലേ തേങ്ങ തൂവി ചുടോടെ വിളമ്പാം.... ( ഇതേ രീതിയിൽ ഉരുളകിഴങ്ങ്, മഷ്റൂം ഉണ്ടാക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes