ചക്ക വേവിച്ചത്
By : Sreeja Prithvi
കണ്ണിനു അസുഖം പിടിച്ചു കുറച്ചു ദിവസത്തെ നിര്‍ബന്ധിത വിശ്രമത്തിന് ശേഷം ഒന്ന്അമ്മച്ചിയുടെ അടുക്കളയില്‍ കയറി നോക്കിയപ്പോള്‍, എന്താ കഥ....!!!! ആദ്യം കണ്ണില്‍ പെട്ടത് കുഞ്ഞമ്മച്ചിയുടെ വക വിരട്ട്....അങ്ങിനെ ചെയ്യുന്നവരെ ഇങ്ങനെചെയ്യും , മൂക്ക്ചെത്തും , ചവിട്ടിപ്പുറത്താക്കും...എന ്നൊക്കെ!!! വിരട്ട്കേട്ട് പേടിച്ചു പമ്മി പതുങ്ങി അടുക്കളയില്‍ കയറിയപ്പോള്‍ അവിടെ ദാ...കുഞ്ഞമ്മച്ചിയുടെ പ്രിയപ്പെട്ട കൊച്ചുമോള് ഷെറിന്‍ കൊച്ച് , പാന്‍കേക്കും , ഹണിയും ഒക്കെ വെച്ച് തിളങ്ങി നില്‍ക്കുന്നു. കുശുമ്പ്തോന്നാതിരുന്നില്ല. ....ഹും..!!! ഈ പെണ്ണ് ചറപറാന്നു ഓരോന്ന് ഉണ്ടാക്കി മനുഷ്യന്റെ മനസമാധാനം കളയും.....!!! ആലോചിച്ചു നിന്നപ്പോള്‍ ആണ് ഇന്നലെ ഭവാനിയമ്മ അരിഞ്ഞു കൊണ്ടുത്തന്ന ചക്കയുടെ കാര്യം കത്തിയത് ......അതെടുത്തു പെരുമാറിക്കളയാം.....അങ്ങിന െത്തന്നെ.....!!!!
ചക്കച്ചുള ചെറുതായി അരിഞ്ഞത് എടുത്തു ശകലം മഞ്ഞളും,ഉപ്പും, വെള്ളവും ചേര്‍ത്ത് നന്നായി വേവിച്ചെടുത്തു. കുറച്ചു തേങ്ങാചിരകിയത്, ജീരകം, വെളുത്തുള്ളി, പച്ചമുളക് ഒക്കെചേര്‍ത്ത് ഒന്ന്ചതച്ച് എടുത്തിട്ട് , നന്നായി വെന്തു കുഴഞ്ഞു ഇരിക്കുന്ന ചക്കയില്‍ ചേര്‍ത്ത് ഇളക്കി ഒന്ന്കൂടി അടുപ്പത്ത് വെച്ച് ചൂടാക്കി കടുകും താളിച്ച് എടുത്തു.ഇന്ന് അമ്മക്ക് ഊണ് കുശാല്‍.....കുഞ്ഞമ്മച്ചി ഇനി പുറത്താക്കും എന്ന്പേടിയുംവേണ്ട..
By : Sreeja Prithvi
കണ്ണിനു അസുഖം പിടിച്ചു കുറച്ചു ദിവസത്തെ നിര്‍ബന്ധിത വിശ്രമത്തിന് ശേഷം ഒന്ന്അമ്മച്ചിയുടെ അടുക്കളയില്‍ കയറി നോക്കിയപ്പോള്‍, എന്താ കഥ....!!!! ആദ്യം കണ്ണില്‍ പെട്ടത് കുഞ്ഞമ്മച്ചിയുടെ വക വിരട്ട്....അങ്ങിനെ ചെയ്യുന്നവരെ ഇങ്ങനെചെയ്യും , മൂക്ക്ചെത്തും , ചവിട്ടിപ്പുറത്താക്കും...എന
ചക്കച്ചുള ചെറുതായി അരിഞ്ഞത് എടുത്തു ശകലം മഞ്ഞളും,ഉപ്പും, വെള്ളവും ചേര്‍ത്ത് നന്നായി വേവിച്ചെടുത്തു. കുറച്ചു തേങ്ങാചിരകിയത്, ജീരകം, വെളുത്തുള്ളി, പച്ചമുളക് ഒക്കെചേര്‍ത്ത് ഒന്ന്ചതച്ച് എടുത്തിട്ട് , നന്നായി വെന്തു കുഴഞ്ഞു ഇരിക്കുന്ന ചക്കയില്‍ ചേര്‍ത്ത് ഇളക്കി ഒന്ന്കൂടി അടുപ്പത്ത് വെച്ച് ചൂടാക്കി കടുകും താളിച്ച് എടുത്തു.ഇന്ന് അമ്മക്ക് ഊണ് കുശാല്‍.....കുഞ്ഞമ്മച്ചി ഇനി പുറത്താക്കും എന്ന്പേടിയുംവേണ്ട..
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes